UPDATES

വായിച്ചോ‌

അഞ്ച് വര്‍ഷത്തിനിടെ ഡെന്‍മാര്‍ക്കില്‍ ഭക്ഷണം പാഴാവുന്നത് 25 ശതമാനം കുറഞ്ഞു: പിന്നില്‍ സെലീന ജുള്‍

സ്‌റ്റോപ് വേസ്റ്റിംഗ് ഫുഡ് (ഡാനിഷില്‍ സ്റ്റോപ് സ്പ്ലിഡ് അഫ് മാഡ്) എന്ന പേരില്‍ സെലീന ഒരു സംഘടന രൂപീകരിച്ചു. ഈ സംഘടന ഭക്ഷ്യമാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ഡാനിഷ് ഗവണ്‍മെന്റിനെ സഹായിച്ചു.

അഞ്ച് വര്‍ഷത്തിനിടെ ഭക്ഷണം പാഴാക്കുന്നത് 25 ശതമാനം കുറക്കാന്‍ ഡെന്‍മാര്‍ക്കിനെ സഹായിച്ചത് സെലീന ജുള്‍ എന്ന യുവതിയുടെ പ്രവര്‍ത്തനങ്ങള്‍. 13ാം വയസിലാണ് സ്വദേശമായ റഷ്യയില്‍ നിന്ന് സെലീന ജുള്‍ ഡെന്‍മാര്‍ക്കിലെത്തിയത്. തന്റെ നാടായ റഷ്യ അക്കാലത്ത് കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയായിരുന്നുവെന്ന് സെലീന ജുള്‍ ഓര്‍ക്കുന്നു. കമ്മ്യൂണിസം തകര്‍ന്നിരുന്നു. ഭക്ഷണം കിട്ടുമോ എന്ന കാര്യത്തില്‍ വലിയ ആശങ്കയിലാണ് കഴിഞ്ഞിരുന്നത്. ഇങ്ങനെയൊരു സമയത്ത് ഡെന്‍മാര്‍ക്കില്‍ വലിയ തോതില്‍ ഭക്ഷണം പാഴാക്കപ്പെടുന്നതില്‍ സെലീന ഏറെ അസ്വസ്ഥയായിരുന്നു.

സ്‌റ്റോപ് വേസ്റ്റിംഗ് ഫുഡ് (ഡാനിഷില്‍ സ്റ്റോപ് സ്പ്ലിഡ് അഫ് മാഡ്) എന്ന പേരില്‍ സെലീന ഒരു സംഘടന രൂപീകരിച്ചു. ഈ സംഘടന ഭക്ഷണം പാഴാകുന്ന പ്രശ്‌നം പരിഹരിക്കാന്‍ ഡാനിഷ് ഗവണ്‍മെന്റിനെ സഹായിച്ചു. ഭക്ഷ്യഉപയോഗത്തില്‍ ഡാനിഷ് ജനതയുടെ സമീപനം തന്നെ മാറ്റിമറിക്കാന്‍ സെലീന ജുളിന് കഴിഞ്ഞതായാണ് വിലയിരുത്തല്‍. രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഘലയായ റെമ 1000മായി ബന്ധപ്പെട്ടായിരുന്നു സെലീനയുടെ പ്രധാന പ്രവര്‍ത്തനം. യൂറോപ്പില്‍ ഭക്ഷണം പാഴായി പോകുന്നത് വലിയ പ്രശ്‌നമാണ്. ഇക്കാര്യം പരിഹരിക്കുന്നതില്‍ നിലവില്‍ മുന്നില്‍ നില്‍ക്കുന്നത് ഡെന്‍മാര്‍ക്കാണ്. ബ്രിട്ടനില്‍ വീടുകളില്‍ നിന്നുള്ള ഭക്ഷ്യമാലിന്യം 2015ല്‍ 73 ലക്ഷം ടണ്ണായിരുന്നു.

വായനയ്ക്ക്:
https://goo.gl/OLGiXi

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍