UPDATES

വിദേശം

കുടിയേറ്റക്കാരെ നിങ്ങള്‍ കുടിയേറാന്‍ ഇങ്ങോട്ട് വരേണ്ടതില്ല ഇത് ഡന്‍മാര്‍ക്കാണ്; അഭയാര്‍ഥികള്‍ ഇങ്ങോട്ട് വരേണ്ടതില്ല

Avatar

ആദം ടെയ്‌ലര്‍/ ദി വാഷിങ്ടണ്‍ പോസ്റ്റ്‌

ലബനോണിലെ നിരവധി വര്‍ത്തമാനപത്രങ്ങളില്‍ ഇന്നലെ ഡന്മാര്‍ക്ക് സര്‍ക്കാര്‍ പരസ്യപ്പെടുത്തിയ സന്ദേശം നിശബ്ദമെങ്കിലും അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത ഒന്നായിരുന്നു: ഡന്മാര്‍ക്കിലേക്ക് വരരുത്.

അഭയാര്‍ത്ഥികള്‍ക്ക് ഡന്മാര്‍ക്ക് അത്ര താല്‍പര്യമില്ലാത്ത സ്ഥലമായി മാറുന്നതിനുള്ള നിരവധി കാര്യങ്ങള്‍ പരസ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്. അഭയാര്‍ത്ഥികള്‍ക്കുള്ള സാമൂഹിക സഹായങ്ങള്‍ അമ്പത് ശതമാനമായി വെട്ടിക്കുറച്ചുകൊണ്ട് സമീപകാലത്ത് നടത്തിയ നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതില്‍ അക്കമിട്ട് നിരത്തുന്നു. മാത്രമല്ല, ആരെങ്കിലും ഡന്മാര്‍ക്കില്‍ സ്ഥിരതാമസത്തിന് ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ പെര്‍മനന്റ് റസിഡന്‍സി ലഭിക്കുന്നതിനായി അവര്‍ ഡാനിഷ് ഭാഷ പഠിച്ചിരിക്കണമെന്ന നിഷ്‌കര്‍ഷയെ കുറിച്ചും സൂചിപ്പിച്ചിരിക്കുന്നു. 

ഡന്മാര്‍ക്കിലെ മൈഗ്രേഷന്‍, ഇന്റഗ്രേഷന്‍ ആന്റ് ഹൗസിംഗ് മന്ത്രാലയം പുറത്തിറക്കിയ അറബിയിലും ഇംഗ്ലീഷിലുമുള്ള പരസ്യങ്ങള്‍ തിങ്കളാഴ്ച നാല് പത്രങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്.

വലതു-മധ്യ ലിബറല്‍ പാര്‍ട്ടി കഴിഞ്ഞ ജൂണില്‍ ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷമാണ് ഡന്മാര്‍ക്ക് കുടിയേറ്റ നയം കര്‍ക്കശമാക്കിയത്. കഴിഞ്ഞ കുറച്ച് കാലമായി ജര്‍മ്മനിയും സ്വീഡനും കൂടുതല്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയപ്പോള്‍ രാജ്യത്ത് സഞ്ചരിക്കുന്നതില്‍ നിന്നും കുടിയേറ്റക്കാരെ നിരുത്സാഹപ്പെടുത്തുകയും അഭയാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ വന്‍വെട്ടിക്കുറവ് വരുത്തുകയും ചെയ്യുന്ന തരത്തിലുള്ള നിയമനിര്‍മാണങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് കുടിയേറ്റത്തെ നിരുത്സാഹപ്പെടുത്താനാണ് ഡന്മാര്‍ക്ക് ശ്രമിച്ചത്.

അഭയാര്‍ത്ഥികള്‍ക്കുള്ള ഡന്മാര്‍ക്കിന്റെ ആനുകൂല്യങ്ങളിലുണ്ടായ മാറ്റങ്ങളെ കുറിച്ച് വിദേശ പത്രങ്ങളില്‍ പരസ്യം ചെയ്യുമെന്ന് ഇന്റഗ്രേഷന്‍ മന്ത്രി സ്റ്റോജ്ബര്‍ഗ് ജൂലൈയില്‍ വാഗ്ദാനം നല്‍കിയിരുന്നു. ‘ആനൂകൂല്യങ്ങള്‍ പകുതിയാക്കുന്നതിനെ കുറിച്ചും മറ്റ് തടസങ്ങളെ കുറിച്ചുമുള്ള ഗൗരവതരമായ വിവരങ്ങള്‍ പരസ്യങ്ങളില്‍ ഉണ്ടാകും,’ എന്ന് ഡാനിഷ് പത്രമായ ഡിആറിന് നല്‍കിയ അഭിമുഖത്തില്‍ സ്റ്റോജ്ബര്‍ഗ് പറഞ്ഞിരുന്നു. ‘ഇത്തരത്തിലുള്ള വിവരങ്ങള്‍ പരക്കേണ്ടതുണ്ട്.’

ബ്രിട്ടണെ പോലെ തന്നെ ഡന്മാര്‍ക്കും അഭയാര്‍ത്ഥികളെ പുനര്‍വിതരണം ചെയ്യുന്നതിനുള്ള യൂറോപ്യന്‍ യൂണിയന്റെ വിശാല അഭയനിയന്ത്രണങ്ങളില്‍ നിന്നും ചില ഇളവുകള്‍ നേടിയെടുത്തിട്ടുണ്ട്. എന്നാല്‍ അതിര്‍ത്തി നിയന്ത്രണമില്ലാത്ത യൂറോപ്പിലെ ഷെന്‍ഗെന്‍ മേഖലയില്‍ നിന്നും പിന്മാറുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ വേണമെന്നാണ് പ്രതിപക്ഷമായ ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടി (ഡിപിപി) ആവശ്യപ്പെടുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ ഡാനിഷ് രാഷ്ട്രീയത്തിലെ അവഗണിക്കാനാവാത്ത ശക്തിയാണ് ഡിപിപി: കഴിഞ്ഞ ജൂണില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ ഡിപിപി ലിബറല്‍ പാര്‍ട്ടിക്ക് നിര്‍ണായക പിന്തുണ നല്‍കുകയും ചെയ്യുന്നു. പാര്‍ട്ടിക്ക് വളരെ വ്യക്തമായ ഒരു കുടിയേറ്റവിരുദ്ധ പരിപാടിയുണ്ട്. ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകളില്‍ കുടിയേറ്റക്കാര്‍ സംസാരിക്കുന്ന ‘പിസ ഡാനിഷ്’ ഭാഷ വ്യാപകമായി പ്രചരിക്കുന്നതിനാല്‍, ഡാനിഷ് ഭാഷ നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ രംഗത്തിറങ്ങണമെന്ന് ഒരു ഡിപിപി നേതാവ് സമീപകാലത്ത് ആവശ്യപ്പെട്ടിരുന്നു.

തിങ്കളാഴ്ച, ഡന്മാര്‍ക്കില്‍ ലിബറല്‍ പാര്‍ട്ടിയുടെ ചില അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്യത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ‘ഞാന്‍ വളരെ വളരെ നിരാശനാണ്,’ എന്ന് കോപ്പന്‍ഹേഗന്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗം മൈക്കിള്‍ ഗാറ്റെന്‍ ജില്ലാന്‍സ്-പോസ്റ്റനോട് പറഞ്ഞു. ‘ഇത് വെറുപ്പുളവാക്കുന്ന പ്രവൃത്തിയാണ്.’

‘ഒരു പരസ്യം പ്രത്യക്ഷപ്പെടാനുള്ള ലോകത്തിലെ ഏറ്റവും മോശം സമയമാണിത്,’ എന്ന് ഇടതുചായ് വുള്ള ആള്‍ട്ടര്‍നേറ്റീവ് പാര്‍ട്ടി നേതാവ് യുഫെ എല്‍ബേക്ക് ട്വിറ്ററില്‍ കുറിച്ചു.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പില്‍, പരസ്യത്തിന് പിന്നിലെ ചേതോവികാരം സ്‌റ്റോജ്ബര്‍ഗ് വിശദീകരിച്ചു. ‘ഇപ്പോഴത്തെ പ്രവാഹത്തെ കൈയുംകെട്ടി നോക്കിനില്‍ക്കാന്‍ നമുക്കാവില്ല,’ എന്ന് മന്ത്രി എഴുതുന്നു. നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുക മാത്രമല്ല, കുടിയേറാന്‍ സാധ്യതയുള്ളവരെ അതറിയിക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. തിങ്കളാഴ്ച പ്രഭാതത്തില്‍ വന്ന പോസ്റ്റിന് 6000 ത്തിലേറെ ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം 15,000 അഭയാര്‍ത്ഥികളാണ് ഡന്മാര്‍ക്കില്‍ എത്തിയത്. മുന്‍വര്‍ഷത്തെ കണക്കുകളെക്കാള്‍ വളരെ ഉയര്‍ന്നതാണ് ഇത്. ലബനോണില്‍ ഇപ്പോള്‍ ഒരു മില്യണില്‍ അധികം അഭയാര്‍ത്ഥികളാണ് ഉള്ളത്. അതായത്, നാലില്‍ ഒരാളെങ്കിലും സിറിയയുടെ യുദ്ധമുഖത്തുനിന്നും പലായനം ചെയ്‌തെന്നര്‍ത്ഥം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആദം ടെയ്‌ലര്‍ 
(വാഷിങ്ടണ്‍ പോസ്റ്റ്‌)

ലബനോണിലെ നിരവധി വര്‍ത്തമാനപത്രങ്ങളില്‍ ഇന്നലെ ഡന്മാര്‍ക്ക് സര്‍ക്കാര്‍ പരസ്യപ്പെടുത്തിയ സന്ദേശം നിശബ്ദമെങ്കിലും അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത ഒന്നായിരുന്നു: ഡന്മാര്‍ക്കിലേക്ക് വരരുത്.

അഭയാര്‍ത്ഥികള്‍ക്ക് ഡന്മാര്‍ക്ക് അത്ര താല്‍പര്യമില്ലാത്ത സ്ഥലമായി മാറുന്നതിനുള്ള നിരവധി കാര്യങ്ങള്‍ പരസ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്. അഭയാര്‍ത്ഥികള്‍ക്കുള്ള സാമൂഹിക സഹായങ്ങള്‍ അമ്പത് ശതമാനമായി വെട്ടിക്കുറച്ചുകൊണ്ട് സമീപകാലത്ത് നടത്തിയ നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതില്‍ അക്കമിട്ട് നിരത്തുന്നു. മാത്രമല്ല, ആരെങ്കിലും ഡന്മാര്‍ക്കില്‍ സ്ഥിരതാമസത്തിന് ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ പെര്‍മനന്റ് റസിഡന്‍സി ലഭിക്കുന്നതിനായി അവര്‍ ഡാനിഷ് ഭാഷ പഠിച്ചിരിക്കണമെന്ന നിഷ്‌കര്‍ഷയെ കുറിച്ചും സൂചിപ്പിച്ചിരിക്കുന്നു. 

ഡന്മാര്‍ക്കിലെ മൈഗ്രേഷന്‍, ഇന്റഗ്രേഷന്‍ ആന്റ് ഹൗസിംഗ് മന്ത്രാലയം പുറത്തിറക്കിയ അറബിയിലും ഇംഗ്ലീഷിലുമുള്ള പരസ്യങ്ങള്‍ തിങ്കളാഴ്ച നാല് പത്രങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്.

വലതു-മധ്യ ലിബറല്‍ പാര്‍ട്ടി കഴിഞ്ഞ ജൂണില്‍ ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷമാണ് ഡന്മാര്‍ക്ക് കുടിയേറ്റ നയം കര്‍ക്കശമാക്കിയത്. കഴിഞ്ഞ കുറച്ച് കാലമായി ജര്‍മ്മനിയും സ്വീഡനും കൂടുതല്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയപ്പോള്‍ രാജ്യത്ത് സഞ്ചരിക്കുന്നതില്‍ നിന്നും കുടിയേറ്റക്കാരെ നിരുത്സാഹപ്പെടുത്തുകയും അഭയാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ വന്‍വെട്ടിക്കുറവ് വരുത്തുകയും ചെയ്യുന്ന തരത്തിലുള്ള നിയമനിര്‍മാണങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് കുടിയേറ്റത്തെ നിരുത്സാഹപ്പെടുത്താനാണ് ഡന്മാര്‍ക്ക് ശ്രമിച്ചത്.

അഭയാര്‍ത്ഥികള്‍ക്കുള്ള ഡന്മാര്‍ക്കിന്റെ ആനുകൂല്യങ്ങളിലുണ്ടായ മാറ്റങ്ങളെ കുറിച്ച് വിദേശ പത്രങ്ങളില്‍ പരസ്യം ചെയ്യുമെന്ന് ഇന്റഗ്രേഷന്‍ മന്ത്രി സ്റ്റോജ്ബര്‍ഗ് ജൂലൈയില്‍ വ്യക്തമാക്കിയിരുന്നു. ‘ആനൂകൂല്യങ്ങള്‍ പകുതിയാക്കുന്നതിനെ കുറിച്ചും മറ്റ് തടസങ്ങളെ കുറിച്ചുമുള്ള ഗൗരവതരമായ വിവരങ്ങള്‍ പരസ്യങ്ങളില്‍ ഉണ്ടാകും,’ എന്ന് ഡാനിഷ് പത്രമായ ഡിആറിന് നല്‍കിയ അഭിമുഖത്തില്‍ സ്റ്റോജ്ബര്‍ഗ് പറഞ്ഞിരുന്നു. ‘ഇത്തരത്തിലുള്ള വിവരങ്ങള്‍ ആളുകളില്‍ എത്തേണ്ടതുണ്ട്.’

ബ്രിട്ടനെ പോലെ തന്നെ ഡന്മാര്‍ക്കും അഭയാര്‍ത്ഥികളെ പുനര്‍വിതരണം ചെയ്യുന്നതിനുള്ള യൂറോപ്യന്‍ യൂണിയന്റെ വിശാല അഭയനിയന്ത്രണങ്ങളില്‍ നിന്നും ചില ഇളവുകള്‍ നേടിയെടുത്തിട്ടുണ്ട്. എന്നാല്‍ അതിര്‍ത്തി നിയന്ത്രണമില്ലാത്ത യൂറോപ്പിലെ ഷെന്‍ഗെന്‍ മേഖലയില്‍ നിന്നും പിന്മാറുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ വേണമെന്നാണ് പ്രതിപക്ഷമായ ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടി (ഡിപിപി) ആവശ്യപ്പെടുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ ഡാനിഷ് രാഷ്ട്രീയത്തിലെ അവഗണിക്കാനാവാത്ത ശക്തിയാണ് ഡിപിപി: കഴിഞ്ഞ ജൂണില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ ഡിപിപി ലിബറല്‍ പാര്‍ട്ടിക്ക് നിര്‍ണായക പിന്തുണ നല്‍കുകയും ചെയ്യുന്നു. പാര്‍ട്ടിക്ക് വളരെ വ്യക്തമായ ഒരു കുടിയേറ്റവിരുദ്ധ പരിപാടിയുണ്ട്. ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകളില്‍ കുടിയേറ്റക്കാര്‍ സംസാരിക്കുന്ന ‘പിസ ഡാനിഷ്’ ഭാഷ വ്യാപകമായി പ്രചരിക്കുന്നതിനാല്‍, ഡാനിഷ് ഭാഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ രംഗത്തിറങ്ങണമെന്ന് ഒരു ഡിപിപി നേതാവ് സമീപകാലത്ത് ആവശ്യപ്പെട്ടിരുന്നു.

തിങ്കളാഴ്ച, ഡന്മാര്‍ക്കില്‍ ലിബറല്‍ പാര്‍ട്ടിയുടെ ചില അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്യത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ‘ഞാന്‍ വളരെ വളരെ നിരാശനാണ്,’ എന്ന് കോപ്പന്‍ഹേഗന്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗം മൈക്കിള്‍ ഗാറ്റെന്‍ ജില്ലാന്‍സ്-പോസ്റ്റനോട് പറഞ്ഞു. ‘ഇത് വെറുപ്പുളവാക്കുന്ന പ്രവൃത്തിയാണ്.’

‘ഒരു പരസ്യം പ്രത്യക്ഷപ്പെടാനുള്ള ലോകത്തിലെ ഏറ്റവും മോശം സമയമാണിത്,’ എന്ന് ഇടതുചായ് വുള്ള ആള്‍ട്ടര്‍നേറ്റീവ് പാര്‍ട്ടി നേതാവ് യുഫെ എല്‍ബേക്ക് ട്വിറ്ററില്‍ കുറിച്ചു.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പില്‍, പരസ്യത്തിന് പിന്നിലെ ചേതോവികാരം സ്‌റ്റോജ്ബര്‍ഗ് വിശദീകരിച്ചു. ‘ഇപ്പോഴത്തെ പ്രവാഹത്തെ കൈയുംകെട്ടി നോക്കിനില്‍ക്കാന്‍ നമുക്കാവില്ല,’ എന്ന് മന്ത്രി എഴുതുന്നു. നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുക മാത്രമല്ല, കുടിയേറാന്‍ സാധ്യതയുള്ളവരെ അതറിയിക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. തിങ്കളാഴ്ച പ്രഭാതത്തില്‍ വന്ന പോസ്റ്റിന് 6000 ത്തിലേറെ ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം 15,000 അഭയാര്‍ത്ഥികളാണ് ഡന്മാര്‍ക്കില്‍ എത്തിയത്. മുന്‍വര്‍ഷത്തെ കണക്കുകളെക്കാള്‍ വളരെ ഉയര്‍ന്നതാണ് ഇത്. ലബനോണില്‍ ഇപ്പോള്‍ ഒരു മില്യണില്‍ അധികം അഭയാര്‍ത്ഥികളാണ് ഉള്ളത്. അതായത്, നാലില്‍ ഒരാളെങ്കിലും സിറിയയുടെ യുദ്ധമുഖത്തുനിന്നും പലായനം ചെയ്‌തെന്നര്‍ത്ഥം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍