UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇസ്ലാമിക് സെമിനാരിയുടേതല്ല, വേണ്ടത് മഹാഭാരതത്തിലെ പേര്; ദിയോബന്ദിന്റെ പേര് മാറ്റണമെന്ന് ബിജെപി എംഎല്‍എ

ദിയോബന്ദിലെ ഇസ്ലാമിക് സെമിനാരിയായ ദാരുള്‍ ഉലുമ ദിയോബന്ദിന്റെ പേരല്ല സ്ഥലത്തിന് വേണ്ടതെന്നാണ് സിംഗിന്റെ വാദം

യുപിയിലെ ദിയോബന്ദ് എന്ന സ്ഥലത്തിന്റെ പേര് ദിയോവൃന്ദ് എന്നാക്കണമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎല്‍എ ആവശ്യപ്പെട്ടു. പേരുമാറ്റാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ട ബ്രജേഷ് സിംഗ് പറഞ്ഞു. ദിയോബന്ദിലെ ഇസ്ലാമിക് സെമിനാരിയായ ദാരുള്‍ ഉലുമ ദിയോബന്ദിന്റെ പേരല്ല സ്ഥലത്തിന് വേണ്ടതെന്നാണ് സിംഗിന്റെ വാദം. മഹാഭാരതത്തിലെ പേരായ ദിയോവൃന്ദ് എന്ന പേരാണ് പ്രദേശത്തിന് ഉചിതമെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം.

പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ താന്‍ സ്ഥലത്തിന്റെ പേര് മാറ്റാനുള്ള ശ്രമങ്ങളുമായി മുന്നാട്ട് പോകുമെന്ന് ബ്രിജേഷ് സിംഗ് അറിയിച്ചു. ബജ്രംഗ്ദള്‍ ഉള്‍പ്പെടെയുള്ള തീവ്രഹിന്ദു സംഘടനകള്‍ സ്ഥലത്തിന്റെ പേര് മാറ്റണമെന്ന് നേരത്തെയും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒരു പാര്‍ട്ടി എംഎല്‍എ ഈ ആവശ്യം ഉന്നയിക്കുന്നത് ഇതാദ്യമാണ്. അജ്ഞാതവാസക്കാലത്ത് പാണ്ഡവര്‍ ദിയോബന്ദ് സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. പാണ്ഡവര്‍ സന്ദര്‍ശിച്ച കൂട്ടത്തില്‍ അവിടെ ഒരു പ്രസിദ്ധമായ ക്ഷേത്രം നിര്‍മ്മിച്ചു എന്നാണ് സിംഗ് അവകാശപ്പെടുന്നത്. അവിടുത്തെ പല ഗ്രാമങ്ങളിലും പഴയകാല കെട്ടിടങ്ങള്‍ കാണുന്നത് പാണ്ഡവരുടെ സന്ദര്‍ശനത്തിന്റെ തെളിവാണെന്നാണ് സിംഗിന്റെ അവകാശവാദം.

ഇത് ഒരു പുതിയ നിര്‍ദ്ദേശം അല്ലെന്നും വര്‍ഷങ്ങളായി പലരും ഇത് ഉന്നയിച്ചിട്ടുണ്ടെന്നും സിംഗ് പറയുന്നു. കഴിഞ്ഞ 21 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഒരു ബിജെപി സ്ഥാനാര്‍ത്ഥി ദിയോബന്ദില്‍ നിന്നും ജയിക്കുന്നത്. ഇവിടെ 30 ശതമാനം വോട്ടര്‍മാരും മുസ്ലീങ്ങളായിട്ടും ബിജെപി ജയിക്കുകയായിരുന്നു. ഷെഹറാന്‍പൂര്‍ മേഖലയിലെ അഞ്ച് മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ബിജെപി വിജയിച്ചിട്ടുണ്ട്. ദാരുല്‍ ഉലൂമയ്‌ക്കെതിരെ തനിക്ക് വിരോധമൊന്നും ഇല്ലെന്നും ബ്രിജേഷ് സിംഗ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍