UPDATES

വായന/സംസ്കാരം

നൊബേല്‍ സമ്മാന ജേതാവ് കരീബിയന്‍ കവി ഡെറക് വാല്‍ക്കോട്ട് അന്തരിച്ചു

കരീബിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആദ്യ നൊബേല്‍ ജേതാവായിരുന്നു വാല്‍ക്കോട്ട്

നൊബേല്‍ സമ്മാന ജേതാവും കവിയും നാടകകൃത്തുമായ ഡെറക് വാല്‍ക്കോട്ട്(87) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം കുറച്ചുനാളുകളായി വാല്‍ക്കോട്ട് വിശ്രമത്തിലായിരുന്നു. സെന്റ് ലൂസിയാനയിലെ വസതിയില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചിനായിരുന്നു (പ്രാദേശിക സമയം) അന്ത്യം. കരീബിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആദ്യ നൊബേല്‍ ജേതാവായിരുന്ന വാല്‍ക്കോട്ട് കവി, നാടകകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളില്‍ തന്റെ പ്രാഗലഭ്യം തെളിയച്ച വ്യക്തിയാണ്.

വാല്‍ക്കോട്ടിന് നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹമാക്കിയ കൃതി ഗ്രീക്ക് ഇതിഹാസം ഒഡീസിയുടെ കരീബിയന്‍ അഖ്യാനം ഒമറോസ്-നാണ്. 1992-ലാണ് അദ്ദേഹത്തിന് നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. ഇന്‍ എ ഗ്രീന്‍ നൈറ്റ്, ഡ്രിം ഓണ്‍ മങ്കി മൌണ്ടന്‍, ദി കേപ് മെന്‍, ലൌ ആഫ്റ്റര്‍ ലൈഫ് തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കവിത, നാടകം വിഭാഗങ്ങളിലായി 57 പുസ്തകങ്ങളാണ് വാല്‍ക്കോട്ടിന്റേതായി പുറത്തിറങ്ങിയത്.

1930-ല്‍ സെന്റ് ലൂസിയാനയില്‍ ജനിച്ച വാല്‍ക്കോട്ട് പതിനാലാമത്തെ വയസിലാണ് ആദ്യ കവിത പ്രസിദ്ധീകരിച്ചത്. പീറ്റര്‍ വാല്‍ക്കോട്ട്, എലിസബത്ത് വാല്‍ക്കോട്ട്, അന്ന വാല്‍ക്കോട്ട് എനിവര്‍ മക്കളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍