UPDATES

സിനിമാ വാര്‍ത്തകള്‍

പെണ്‍കുട്ടികള്‍ കിടക്കയില്‍ മാത്രം ഉപകാരപ്പെടുന്നവരാണെന്നു തെലുങ്ക് താരം

നാഗചൈതന്യ നായകനായ സിനിമയിലാണ് ഇങ്ങനെയൊരു ഡയലോഗ് ഉള്ളത്

സിനിമ ഡയലോഗിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ പുലിവാലു പിടിച്ചിരിക്കുകയാണ് തെലുങ്ക് സിനിമ നടന്‍ ചലപതി റാവു. റാവുവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം നടനെതിരേ വലിയതോതിലുള്ള വിമര്‍ശനം ഉയര്‍ത്തിവിട്ടിരിക്കുകയാണ്.

തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യ നായകനാകുന്നു റാറണ്ടോയി വേദുക ചുദ്ദം എന്ന ചിത്രത്തിലെ ഒരു ഡയലോഗ് സ്ത്രീകള്‍ മാനസികാരോഗ്യത്തിന് ഹാനീകരമാണോ എന്നാണ്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ അവതാരക ഈ ഡയലോഗ് ഒരു ചര്‍ച്ച വിഷയമാക്കി സദസിനു മുന്നില്‍ അവതരിപ്പിച്ചു. പലതതരം അഭിപ്രായങ്ങളും ഉയര്‍ന്ന കൂട്ടത്തിലാണ് വിശിഷ്ടാതിഥിയായി സദസ്സില്‍ ഇരുന്ന ചലപതി റാവു തന്റെ വിവാദ പരാമര്‍ശം നടത്തിയത്. ‘പെണ്‍കുട്ടികള്‍ ദോഷകരമല്ല, പക്ഷേ അവര്‍ കട്ടിലിലാണ് ഉപകാരപ്പെടുന്നത്; എന്നായിരുന്നു റാവുവിന്റെ മറുപടി.

ഇങ്ങനെയൊരു മറുപടി നടനില്‍ നിന്നു വന്നതിനു പിന്നാലെ കടുത്ത വിമര്‍ശനങ്ങളുമായി പലരും രംഗത്തെത്തി. അതേസമയം ഈ വിഷയത്തില്‍ പ്രതികരിച്ച നാഗര്‍ജുന ഇപ്രകാരം പറഞ്ഞു; സിനിമയിലും ജീവിതത്തിലും എന്നും സ്ത്രീകളെ ബഹുമാനിക്കുന്ന ഒരാളാണ് ഞാന്‍. എനിക്കൊരിക്കലും ചലപതി റാവുവിന്റെ അപമാനകരമായ പരാമര്‍ശത്തോട് യോജിക്കാന്‍ കഴിയില്ല.

നാഗചൈതന്യും രാകുല്‍ പ്രീതും കേന്ദ്രകഥാപാത്രങ്ങളാകുന്ന റാറണ്ടോയി വേദുക ചുദ്ദം നാഗാര്‍ജുനയാണ് നിര്‍മിച്ചിരിക്കുന്നത്.

ചലപതി റാവുവിന്റെ വാക്കുകളില്‍ കടുത്ത രോഷം പ്രകടിപ്പിച്ചുകൊണ്ട് രാകുല്‍ പ്രീതും രംഗത്തെത്തി. പ്രമോഷന്‍ ഷോയില്‍ താനും ഉണ്ടായിരുന്നുവെങ്കിലും ചലപതി റാവു തെലുങ്കില്‍ പറഞ്ഞ വാക്കുകള്‍ മനസിലായിരുന്നില്ല. പിന്നീട് മാധ്യമങ്ങളില്‍ ഇതുമായി വന്ന വാര്‍ത്ത വായിച്ചപ്പോഴാണ് കാര്യം മനസിലായത്. അതില്‍ ഞാനിപ്പോള്‍ ക്ഷമ ചോദിക്കുന്നു. ആ സമയത്ത് തന്നെ എനിക്കത് മനസിലായിരുന്നെങ്കില്‍ ആ വേദിയില്‍വച്ചു തന്നെ സ്ത്രീകളെ അപമാനിച്ചയാള്‍ക്ക് മറുപടി നല്‍കുമായിരുന്നുവെന്നും രാകുല്‍ പ്രീത് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍