UPDATES

വായിച്ചോ‌

ഒറ്റ ഗാനം കൊണ്ട് തലവിധി മാറിയ ഈ രാജ്യം ഇന്ന് പാപ്പരല്ല!

ഈ സ്പാനീഷ് ഗാനം യുട്യൂബിലൂടെ മാത്രം 246 കോടിയിലധികം ആളുകള്‍ കണ്ട് കഴിഞ്ഞു

ഒറ്റ പാട്ടുകൊണ്ടാണ് ഈ രാജ്യത്തിന്റെ തലവിധി മാറിയത്. കനത്ത സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന രാജ്യത്തെ കൈപിടിച്ചുയര്‍ത്തിയത് ഈ ഒരൊറ്റ ഗാനമായിരുന്നു. ആ രാജ്യം പ്യൂര്‍ട്ടൊറിക്കയും ആ ഗാനം ഡെസ്പാസീറ്റോയുമായിരുന്നു. പറഞ്ഞുവരുന്നത് ഒരു സിനിമാക്കഥയൊന്നുമില്ല, യാഥാര്‍ത്ഥതില്‍ സംഭവിച്ച കാര്യങ്ങള്‍ തന്നെയാണ്. ലൂയിസ് ഫോണ്‍സിയും ഡാഡി യാങ്കീയും ചേര്‍ന്ന് ഒരുക്കിയ ഡെസ്പാസീറ്റോ എന്ന സ്പാനീഷ് ഗാനം യുട്യൂബിലൂടെ മാത്രം 246 കോടിയിലധികം ആളുകള്‍ കണ്ട് കഴിഞ്ഞു.

ഈ ഗാനം ഷൂട്ട് ചെയ്ത ലോക്കേഷന്‍ പ്യൂര്‍ട്ടൊറിക്കയായിരുന്നു. പ്യൂര്‍ട്ടൊറിക്കയുടെ മനോഹാരിത വളരെ സുന്ദരമായി തന്നെയായിരുന്നു ഗാനത്തിന് ചിത്രീകരിച്ചത്. തുടര്‍ന്ന് സ്ഥലം അന്വേഷിച്ച് ആളുകളുടെ പ്രവാഹമായിരുന്നു ഇവിടേക്ക്. അങ്ങനെ മൂന്നു മാസം മുമ്പ് 70 മില്യണ്‍ ഡോളര്‍ രാജ്യത്തിന് പൊതുകടം ഉണ്ടെന്നും രാജ്യം പാപ്പരായെന്നും പ്രഖ്യാപിക്കപ്പെട്ട പ്യൂര്‍ട്ടൊറിക്ക വിനോദ സഞ്ചാര മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ സാധാരണ നിലയിലേക്കെത്തി.

സത്യത്തില്‍ പാട്ട് ഇത്ര ഹിറ്റാവാന്‍ കാരണം ജസ്റ്റിന്‍ ബീബറാണ്. പാട്ടിന്റെ റീമിക്‌സ് ബീബര്‍ നിരവധി വേദികളില്‍ പാടുകയും പലതും തെറ്റിച്ചും വരികള്‍ മറന്നും നിന്നിരുന്നു. ഇത് ആളുകള്‍ പാട്ടിലേക്ക് ശ്രദ്ധാകര്‍ഷിക്കാന്‍ ഇടയായി. ബില്‍ബോര്‍ഡിന്റെ ഹോട്ട് 100 പട്ടികയില്‍ തുടര്‍ച്ചയായി എട്ട് ആഴ്ച ഈ ഗാനം നിലനിന്നിരുന്നു. 40 വര്‍ഷത്തിന് ശേഷമാണ് ഒരു സ്പാനിഷ് ഗാനം ഈ നേട്ടമുണ്ടാക്കുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ മാക്കറീന എന്ന ഗാനമാണ് ഇതിനു മുന്‍പ് ബില്‍ബോര്‍ഡില്‍ ഈ നേട്ടമുണ്ടാക്കിയത്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/cpW3Hv , https://goo.gl/Djb4zw

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍