UPDATES

ട്രെന്‍ഡിങ്ങ്

തൊഴിലിടത്തെ പീഡനങ്ങള്‍ എഴുപത് ശതമാനം സ്ത്രീകളും പരാതിപ്പെടുന്നില്ല

ഇന്ത്യന്‍ ബാര്‍ അസോസിയേഷന്‍ നടത്തിയ ഒരു സര്‍വേയിലാണ് ഈ കണ്ടെത്തലുള്ളത്

തൊഴിലിടങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന എഴുപത് ശതമാനം സ്ത്രീകളും പരാതിപ്പെടാറില്ലെന്ന് കണ്ടെത്തല്‍. ഇന്ത്യന്‍ ബാര്‍ അസോസിയേഷന്‍ നടത്തിയ ഒരു സര്‍വേയിലാണ് ഈ കണ്ടെത്തലുള്ളത്. തൊഴിലിടങ്ങളിലെ സാഹചര്യങ്ങളും സഹപ്രവര്‍ത്തകരും തന്നെയാണ് അവരെ ഇതില്‍ നിന്നും പിന്‍വലിക്കുന്നതെന്നും സര്‍വേ ഫലത്തില്‍ പറയുന്നു.

നിയമത്തിന്റെ അപാകതയല്ല പരാതികള്‍ ഉയരുന്നതിന് തടസ്സമായി നില്‍ക്കുന്നത്. തൊഴിലിടങ്ങളില്‍ സ്ത്രീകളെ ലൈംഗികമായി ശല്യപ്പെടുത്തുന്നതിന് നിരോധിച്ചിരിക്കുന്ന 2013ലെ ശക്തമായ നിയമം തന്നെ ഇവിടെ നിലവിലുണ്ട്. 2012ലെ ഡല്‍ഹി കൂട്ടമാനഭംഗക്കേസിന് ശേഷമാണ് ഇതിനുള്ള നിയമം ശക്തമാക്കിയത്. 2014ലെയും 2015ലെയും നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സില്‍ നിന്നും ലഭിച്ച വിവരം അനുസരിച്ച് ഓഫീസ് പരിധിയിലുള്ള സ്ഥലങ്ങളില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ട പരാതികള്‍ ഇരട്ടിയോളം വര്‍ദ്ധിച്ചു. 2014ല്‍ ഇത് 57 ആയിരുന്നത് 119 ആയി. ജോലിയുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങളിലെ ഇത്തരം ആക്രമണങ്ങളെക്കുറിച്ചുള്ള പരാതികള്‍ 51 ശതമാനം വര്‍ദ്ധിച്ചു. 2014ല്‍ ഇത്തരം 469 പരാതികള്‍ രേഖപ്പെടുത്തിയപ്പോള്‍ 2015ല്‍ ഇത് 714 ആയി ഉയര്‍ന്നു.

2013ല്‍ ദേശീയ വനിതാ കമ്മിഷന് ലഭിച്ച പരാതികള്‍ 35 ശതമാനം കുറവാണ്. അതേസമയം പരാതികളില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെങ്കിലും പല പരാതികളും പിന്നീട് തൊഴിലുടമകള്‍ മുന്നോട്ട് കൊണ്ടുപോകാറില്ലെന്നും ചില സ്ത്രീകള്‍ വെളിപ്പെടുത്തി. പത്തോ അതിലധികമോ തൊഴിലാളികളുള്ള സ്വകാര്യ-പൊതു സ്ഥാപനങ്ങളില്‍ ഒരു ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി(ഐസിസി) സ്ഥാപിക്കണമെന്ന് 2013ലെ നിയമത്തില്‍ പറയുന്നുണ്ട്. എന്നാല്‍ 36 ശതമാനം ഇന്ത്യന്‍ കമ്പനികളും 25 ശതമാനം ബഹുരാഷ്ട്ര കമ്പനികളും ഇത്തരത്തില്‍ ഐസിസികള്‍ രൂപീകരിച്ചിട്ടില്ലെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍