UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശക്തിമാന്‍ കുതിരയുടെ കാല് തല്ലിയൊടിച്ച ഗണേഷ് ജോഷിയ്ക്ക് തെരഞ്ഞെടുപ്പില്‍ വിജയം

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗോദാവരി തപ്ലിയോട് പന്ത്രണ്ടായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇയാള്‍ വിജയിച്ചത്

പോലീസ് കുതിരയായ ശക്തിമാന്റെ കാല് തല്ലിയൊടിച്ച് കുപ്രസിദ്ധിയാര്‍ജ്ജിച്ച എംഎല്‍എ ഗണേഷ് ജോഷിയ്ക്ക് ഉത്തരാഖണ്ഡില്‍ ജയം. ഒരുമാസം ചികിത്സയില്‍ കഴിഞ്ഞ ശേഷം ശക്തിമാന്‍ ചത്തുപോകുകയായിരുന്നു.

എന്നാല്‍ ഇതൊന്നും വോട്ടര്‍മാരെ ബാധിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. മസൂറിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗോദാവരി തപ്ലിയോട് പന്ത്രണ്ടായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇയാള്‍ വിജയിച്ചത്. 2016 മാര്‍ച്ച് 14ന് ഇയാള്‍ ഒരു വെള്ളക്കുതിരയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ജോഷി വാര്‍ത്തയില്‍ ഇടംപിടിച്ചത്. മൃഗ ഡോക്ടര്‍മാര്‍ പിറ്റേദിവസം തന്നെ പന്ത്‌നഗറിലെ പോലീസ് ക്യാമ്പിലെത്തി കുതിരയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

രോഗശാന്തിയുടെ ലക്ഷണങ്ങള്‍ കാണിക്കാതിരുന്നതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ശക്തിമാന്റെ കാല്‍ മുറിച്ചുമാറ്റുകയും കൃത്രിമ കാല്‍ ഘടിപ്പിക്കുകയും ചെയ്തു. ജോഷിക്കെതിരെ മൃഗസ്‌നേഹികള്‍ വന്‍തോതില്‍ പ്രതിഷേധമുയര്‍ത്തിയതോടെ ഇയാളെ നെഹ്രു കോളനി പോലീസ് അറസ്റ്റ് ചെയ്തു. രോഗത്തില്‍ മുക്തനാകുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ച ശേഷം ഏപ്രില്‍ 20ന് ശക്തിമാന്‍ ചാവുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍