UPDATES

പ്രവാസം

അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുള്ള ആക്രമണം തുടരുന്നു

വെള്ളിയാഴ്ച രാത്രിയാണ് സംഭവം

അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ തുടരുന്നു. രണ്ട് പേര്‍ വെടിയേറ്റ് മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ അമേരിക്കന്‍ സര്‍ക്കാര്‍ വംശീയ അതിക്രമങ്ങളെ അപലപിച്ചിരുന്നു. എന്നിട്ടും ഇത്തരം അക്രമങ്ങള്‍ക്ക് കുറവില്ലെന്നാണ് പുതിയ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

ഫ്‌ളോറിഡയില്‍ ഇന്ത്യക്കാരന്റെ വ്യാപാര സ്ഥാപനത്തിന് 64കാരനായ ഒരാള്‍ തീയിടാന്‍ ശ്രമിച്ചതാണ് ഒടുവിലത്തെ സംഭവം. സെന്റ് ലൂയിസ് തുറമുഖത്തിന് അടുത്തുള്ള വ്യാപാരസ്ഥാപനം കത്തിച്ച് ചാമ്പലാക്കാനാണ് താന്‍ ശ്രമിച്ചതെന്ന് സംഭവത്തില്‍ അറസ്റ്റിലായ റിച്ചാര്‍ഡ് ലോയ്ഡ് അറിയിച്ചു. ഇത് ഒരു മുസ്ലിമിന്റെ വ്യാപാരസ്ഥാപനമാണെന്നാണ് ഇയാള്‍ കരുതിയിരുന്നത്. അറബികളെയെല്ലാം തങ്ങളുടെ രാജ്യത്ത് നിന്നും ഓടിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന്‌ ഇയാള്‍ പോലീസിന് മൊഴിനല്‍കി.

സെന്റ് ലൂയിസ് കണ്‍ട്രി പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഇയാള്‍ 30,000 ഡോളര്‍ ഇയാള്‍ ജയിലില്‍ കെട്ടിവയ്ക്കണം. മുസ്ലിംകള്‍ മിഡില്‍ ഈസ്റ്റില്‍ ചെയ്യുന്ന ക്രൂരതകളാണ് തന്നെ പ്രകോപിതനാക്കിയതെന്ന് ലോയഡ് അറിയിച്ചു. ഇയാളുടെ മാനസിക ആരോഗ്യസ്ഥിതി പരിശോധിച്ചുവരികയാണെന്നും സെന്റ് ലൂസി കണ്‍ട്രി ഷെരിഫ് കെന്‍ മസ്‌കര അറിയിച്ചു.

അമേരിക്കയ്ക്ക് വേണ്ടി തന്റെ കടമ നിര്‍വഹിക്കുന്നതിനാണ് താന്‍ കെട്ടിടത്തിന് തീയിട്ടതെന്ന് ലോയ്ഡ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. തീ കണ്ട് സ്ഥലത്തെത്തി പോലീസിന് മുന്നില്‍ ലോയ്ഡ് കീഴടങ്ങുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍