UPDATES

എഡിറ്റര്‍

ഇന്ത്യന്‍ വംശജന്റെ ജീവിതം ആസ്പദമാക്കിയ ഹോളിവുഡ് ചിത്രം ലയണിന്റെ ടീസര്‍ പുറത്ത്

ദേവ് പട്ടേല്‍ നായകനാവുന്ന ലയണ്‍ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ടീസര്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന് മറ്റൊരു ഇന്ത്യന്‍ കണക്ഷന്‍ കൂടിയുണ്ട്. മധ്യപ്രദേശിലെ ഖാണ്ഡ്വയിലെ ദരിദ്ര കുടുംബത്തില്‍ ജനിച്ച ഷേരു എന്ന കുട്ടി ഓസ്ട്രേലിയയിലെ ഒരു മുന്‍നിര ബിസിനസുകാരന്‍ ആയി മാറുന്ന കഥയാണ് അത്. കെട്ടുകഥയല്ല കേട്ടോ. ഒരിക്കല്‍ ദാരിദ്ര്യം കാരണം ട്രെയിനില്‍ യാചിചിരുന്ന കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ട് കല്‍ക്കത്തയില്‍ എത്തുകയും അവിടെയുള്ള ഒരു അനാഥാലയത്തില്‍ നിന്നും ഓസ്ട്രേലിയന്‍ ദമ്പതികള്‍ ദത്തെടുത്ത് വളര്‍ത്തുകയും ചെയ്ത സാരൂ ബ്രിയര്ലിയുടെ ജീവിതമാണ് ലയണ്‍. വരുന്ന ജനുവരിയില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.

ചിത്രത്തിന്റെ ടീസര്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍