UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദൈവ വിശ്വാസികളുടെ എണ്ണം കൂടുന്നത് സമൂഹത്തിന് ഗുണകരമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍

വിശ്വാസം കൂടുന്നതിനനുസരിച്ച് അന്ധവിശ്വാസവും കൂടിവരുന്നത് അത്ര നല്ല കാര്യമല്ലെന്ന് മന്ത്രി

ദൈവ വിശ്വാസികളുടെ എണ്ണം കൂടുന്നത് സമൂഹത്തിന് ഗുണകരമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സങ്കീര്‍ണമായ ഇന്നത്തെ ജീവിതത്തില്‍ ദൈവവിശ്വസികളുടെ എണ്ണം കൂടുന്നത് സമൂഹത്തിന് ഗുണം ചെയ്യുമെന്നും വിശ്വാസികളുടെ എണ്ണം കൂടുമ്പോള്‍ സമൂഹത്തില്‍ തിന്മ കുറയുന്നു എന്നത് ആശ്വാസമാണെന്നും കടകംപള്ളി പറഞ്ഞു.

വിശ്വാസം കൂടുന്നതിനനുസരിച്ച് അന്ധവിശ്വാസവും കൂടിവരുന്നത് അത്ര നല്ല കാര്യമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊല്ലം കൊറ്റന്‍കുളങ്ങര ദേവീ ക്ഷേത്രത്തിലെ ഭജനമഠസമര്‍പ്പണ ഉദ്ഘാടനത്തിനിടെ സംശാരിക്കുകയായിരിുന്നു കടകംപള്ളി. ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു അധ്യക്ഷത വഹിച്ചിരുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍