UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ധാക്ക ഭീകരാക്രമണം; സൂത്രധാരന്‍ പശ്ചിമബംഗാളില്‍ ഒളിവില്‍

അഴിമുഖം പ്രതിനിധി

ധാക്കയിലെ ഭക്ഷണശാലയില്‍ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പശ്ചിമബംഗാളില്‍ ഒളിവിലെന്ന് അന്വേഷണസംഘം. ആക്രമണം ആസൂത്രണം ചെയ്തത് ആറുമാസങ്ങള്‍ക്ക് മുന്‍പാണ് എന്നും അതിനു ശേഷം ഇയാള്‍ ബംഗ്ലാദേശ് വിടുകയായിരുന്നു എന്നും അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സൂത്രധാരന്റെ പേര് അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ പ്രാദേശിക തീവ്രവാദ സംഘടനകളായ ജമാഅത്ത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശ്, ഹിസ്ബ് ഉത് താഹിര്‍, അന്‍സറുള്ള ബംഗ്ലാ ടീം എന്നിവര്‍ സംയുക്തമായതാണ് ആക്രമണം നടത്തിയത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂലൈ ഒന്നിന് ധാക്കയിലെ ആര്‍ട്ടിസാന്‍സ് റസ്റ്റോറന്റില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു ഇന്ത്യാക്കാരി അടക്കം 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍