UPDATES

കായികം

ക്യാപ്റ്റന്‍ കൂളിന് മറ്റൊരു റെക്കോര്‍ഡ് കൂടി

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ ക്യപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് മറ്റൊരു റെക്കോര്‍ഡ് കൂടി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അധികം സിക്‌സുകള്‍ അടിച്ച ക്യാപ്റ്റന്‍ ഇനി മുതല്‍ ധോണിയാണ്. ഇന്നലെ ഏഷ്യാകപ്പ് ട്വന്റി-20 ടൂര്‍ണമെന്റില്‍ ഇന്നലെ ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ നേടിയ സിക്‌സോടെ ക്യാപ്റ്റന്‍ കൂളിന്റെ സിക്‌സുകളുടെ എണ്ണം 200 ആയി.

ധോണിക്കു പിന്നില്‍ 171 സിക്‌സുകളോടെ ഉള്ളത് ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് ആണ്. ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഉള്ള മറ്റുപേര്‍ ന്യൂസിലന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലം( 170), വീന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍(134) ഇന്ത്യയുടെ സൗരവ് ഗാംഗുലി(132) എന്നിവരാണ്. ഇവരില്‍ ഗെയ്ല്‍ ഒഴിച്ചുള്ളവരെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചവരാണ്. ഗെയ്ല്‍ ആണെങ്കില്‍ ടീമിനകത്തോ പുറത്തോ എന്നറിയാത്ത അവസ്ഥയിലും, ഏതായാലും ക്യപ്റ്റന്‍ സ്ഥാനത്തേക്ക് ഗെയ്ല്‍ വീണ്ടുമെത്തണമെങ്കില്‍ മഹാത്ഭുതം സംഭവിക്കണം. അതുകൊണ്ട്‌ തന്നെ സിക്‌സുകളുടെ റെക്കോര്‍ഡ് മഹിയില്‍ നിന്നും അടുത്തകാലത്തൊന്നും ആരും തട്ടിയെടുക്കാന്‍ പോകുന്നില്ല.

ഇന്നലെ നടന്ന മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യക്ക് പിന്നാലെയാണ് ആറാമനായി മഹി ക്രീസില്‍ എത്തുന്നത്. ഈ സമയം ഇന്ത്യ വളരെ സമ്മര്‍ദ്ദത്തില്‍ നില്‍ക്കുകയാണ്. എന്നാല്‍ മിലിന്ദ സിരിവര്‍ദ്ധനയുടെ പന്തില്‍ കൂറ്റനൊരു സിക്‌സു നേടിക്കൊണ്ട് കളി ഇന്ത്യയുടെ കൈയിലേക്ക് ഭദ്രമായി എത്തിക്കുകയായിരുന്നു ധോണി. ഈ വിജയത്തോടെ ഇന്ത്യ ഏഷ്യകപ്പിന്റെ ഫൈനലില്‍ എത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍