UPDATES

കായികം

വീരുവിന്റെ മകന്‍ വരച്ച ധോണി

സേവാഗ് തന്റെ ഫെയ്‌സ്ബുക്കിലാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്

വീരേന്ദര്‍ സേവാഗ് ടീം ഇന്ത്യയില്‍ നിന്നും പുറത്താകാന്‍ കാരണം ധോണിയാണെന്നു പറയുന്നവരാണ് വീരുവിന്റെ ആരാധകര്‍ എങ്കിലും ധോണിയെ കുറ്റപ്പെടുത്തി ഒരുവാക്കു പോലും പറഞ്ഞിട്ടില്ല സേവാഗ്. പല അവസരത്തിലും ധോണിയെ പ്രശംസിക്കാനെ സേവാഗ് തുനിഞ്ഞിട്ടുള്ളൂ. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞപ്പോഴും ധോണിയെ അഭിനന്ദിച്ചാണ് വീരു രംഗത്തെത്തിയതും. ഇപ്പോഴിതാ തനിക്കുള്ളപോലെ ആരാധന തന്റെ മകനും ധോണിയോട് ഉണ്ടെന്നതിന്റെ തെളിവാണ് സേവാഗ് പുറത്തുവിട്ടിരിക്കുന്നത്. ആര്യവിര്‍ എന്ന തന്റെ മകന്‍ വരച്ച ധോണിയുടെ പടമാണ് സേവാഗ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘മാഹി മരിക്കുന്നില്ല’ എന്നാണ് ഈ ചിത്രത്തിനൊപ്പം സേവാഗ് നല്‍കിയിരിക്കുന്ന കുറിപ്പില്‍ പറയുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍