UPDATES

ലളിത് മോദിയെ സഹായിച്ചിട്ടില്ലെന്ന് രാജ്യസഭയില്‍ സുഷമ സ്വരാജ്‌

അഴിമുഖം പ്രതിനിധി

ലളിത് മോദിയുടെ യാത്ര രേഖകള്‍ ശരിയാക്കാന്‍ താന്‍ യുകെ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രസ്താവിച്ചു. ലളിത് മോദിയുടെ ഭാര്യയുടെ ചികിത്സയ്ക്കായി പോര്‍ച്ചുഗലിലേക്കുള്ള യാത്ര താന്‍ ശരിയാക്കി നല്‍കിയത് മാനുഷിക പരിഗണന വച്ചാണെന്ന് വിവാദം ഉയര്‍ന്നപ്പോള്‍ മന്ത്രി വിശദീകരിച്ചിരുന്നു. അതില്‍ നിന്നുള്ള മലക്കം മറിച്ചിലാണ് പാര്‍ലമെന്റില്‍ മന്ത്രി സുഷമ നടത്തിയിരിക്കുന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള ബഹളത്തിനിടയില്‍ രാജ്യസഭയിലാണ് സുഷമ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വാദിച്ചത്. വിവിധ ആരോപണങ്ങളില്‍പ്പെട്ട സുഷമ സ്വരാജ് അടക്കമുള്ള ബിജെപി നേതാക്കളുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നത് ഇന്നും തുടര്‍ന്നു. എന്നാല്‍ രാജി വയ്ക്കണമെന്ന ആവശ്യം ബിജെപി തള്ളിക്കളഞ്ഞു. പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തിയാല്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തുമെന്നും ബിജെപി പറഞ്ഞു. അതിനാല്‍ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഈ ആവശ്യം തള്ളിക്കളഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍