UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡീസല്‍ വാഹന നിയന്ത്രണം; ഹരിത ട്രിബ്യൂണല്‍ വിധിക്ക് ഹൈക്കോടതിയുടെ സമ്പൂര്‍ണ സ്റ്റേ

അഴിമുഖം പ്രതിനിധി

പത്തുവര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹരിത ട്രിബ്യൂണല്‍ വിധിക്ക് ഹൈക്കോടതിയുടെ പൂര്‍ണമായ സ്റ്റേ. കേസില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടെന്നു ചൂണ്ടിക്കാട്ടി കൊണ്ടാണ് ട്രിബ്യൂണല്‍ വിധി സ്‌റ്റേ ചെയ്തിരിക്കുന്നത്. ട്രിബ്യൂണല്‍ ഉത്തരവ് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ഡല്‍ഹിയിലൊക്കെ ഈ നയം നടപ്പാക്കിയത് രണ്ടുവര്‍ഷത്തെ സാവകാശം നല്‍കിയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പത്തുവര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തില്‍ ഉപയോഗിക്കരുതെന്നും പൊതുഗതാഗതത്തിനുപയോഗിക്കുന്നതും സര്‍ക്കാരിന്റെതും ഒഴികെ 2000 സിസിയ്ക്ക് മുകളില്‍ ഉള്ള വാഹനങ്ങള്‍ക്ക് പുതുതായി രജിസ്‌ട്രേഷന്‍ നല്‍കേണ്ടതില്ല എന്നുമായിരുന്നു ട്രിബ്യൂണല്‍ ഉത്തരവിറക്കിയിത്. എന്നാല്‍ ട്രിബ്യൂണല്‍ ഉത്തരവ് നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ തന്നെ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നു.

ഹൈക്കോടതിയില്‍ നിന്നും ഇന്നുണ്ടായിരിക്കുന്ന വിധി സ്വാഗതം ചെയ്യുന്നുവെന്നാണ് ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍