UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡിജിറ്റല്‍ ഇടപാടുകള്‍ എളുപ്പത്തിലാക്കാന്‍ അംബേദ്കറുടെ പേരില്‍ ‘ഭീം ആപ്പ്’

സഹായം ചെയ്യുമെന്നും മോദി പറഞ്ഞിരുന്നു. ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ വ്യാപകമാകുന്നതോടെ അഴിമതിക്ക് കൂച്ചുവിലങ്ങിടാന്‍ സാധിക്കുമെേന്നാണ് മോദിയുടെ അവകാശവാദം.

ഡിജിറ്റല്‍ ഇടപാടുകള്‍ എളുപ്പത്തിലാക്കാനുള്ള പ്രത്യേക മൊബൈല്‍ ആപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. ഡല്‍ഹി തല്‍കാടോറ സ്റ്റേഡിയത്തില്‍ നടന്ന ‘ഡിജിധന്‍’ മേളയില്‍വച്ചാണ് ഡോ.അംബേദ്‌കറുടെ പേരിലുള്ള
ആപ്പ് പുറത്തിറക്കിയത്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിച്ചവര്‍ക്ക് ചടങ്ങില്‍ പ്രധാനമന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഡിജിറ്റല്‍ ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനുള്ള മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ ട്വിറ്ററില്‍ കുറിച്ചിരുന്നു. ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ആപ്പായിരിക്കും ഇതെന്ന് മോദി അവകാശപ്പെട്ടു. ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ സംരംഭങ്ങള്‍ക്കും സഹായം ചെയ്യുമെന്നും മോദി പറഞ്ഞിരുന്നു. ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ വ്യാപകമാകുന്നതോടെ അഴിമതിക്ക് കൂച്ചുവിലങ്ങിടാന്‍ സാധിക്കുമെേന്നാണ് മോദിയുടെ അവകാശവാദം. പുതുവര്‍ഷത്തോടനുബന്ധിച്ച് നാളെ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നോട്ട് അസാധുവാക്കലിന് ശേഷമുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. നേരത്തെ ആവശ്യപ്പെട്ടിരുന്ന 50 ദിവസത്തെ കാലാവധി ഇന്നാണ് അവസാനിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍