UPDATES

ദിഗ്‌വിജയ് സിംഗ്- അമൃത റായി വിവാഹം കഴിഞ്ഞു!

അഴിമുഖം പ്രതിനിധി

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗും ചാനല്‍ അവതാരകയായ അമൃത റായിയും തമ്മിലുള്ള വിവാഹം കഴിഞ്ഞതായി വാര്‍ത്തകള്‍. ദേശീയ ദിനപത്രങ്ങളാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം അവസാനം ചെന്നൈയില്‍ വച്ചായിരുന്നു ഇരുവരും വിവാഹിതരായതെന്നാണ് അറിയുന്നത്. ഇപ്പോള്‍ യു എസ്സിലുള്ള സിംഗ് വിവാഹക്കാര്യം സമ്മതിച്ചതായാണ് അദ്ദേഹവുമായി അടുത്തുബന്ധമുള്ളവര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരണത്തിന് അമൃത തയ്യാറായിട്ടില്ല. അതേസമയം അവര്‍ ജോലി നോക്കുന്ന രാജ്യസഭ ചാനലിന്റെ ഓഫിസിലുള്ളവര്‍ അമൃത റായി ലീവില്‍ ആണെന്ന കാര്യം സ്ഥിരീകരിക്കുന്നുമുണ്ട്.

കഴിഞ്ഞ വര്‍ഷം 44 കാരിയായ അമൃതയുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച് 68 കാരനായ സിംഗ് വെളിപ്പെടുത്തിയിരുന്നു. സിംഗുമായുള്ള ബന്ധത്തെ കുറിച്ച് അമൃതയും സമ്മതിച്ചിരുന്നു. തന്റെ ആദ്യ ഭര്‍ത്താവും തമ്മില്‍ പരസ്പരധാരണപ്രകാരമുള്ള വിവാഹമോചന ഉടമ്പടിയില്‍ എത്തിയിരിക്കുന്നതായും അമൃത ഈ ബന്ധത്തെക്കുറിച്ച് ചെയ്ത ട്വീറ്റില്‍ പരാമര്‍ശിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍