UPDATES

സിനിമാ വാര്‍ത്തകള്‍

ദിലീപ് ക്രൂരനായ തമാശക്കാരന്‍; 15 വര്‍ഷം മുമ്പത്തെകാര്യം ഓര്‍മിപ്പിച്ച് ആലപ്പി അഷറഫ്

ആ മനുഷ്യത്വം ദിലീപിന് ഇല്ലാതെപോയി

15 വര്‍ഷങ്ങള്‍ക്കു മുമ്പ് ചെക്ക് കേസില്‍ നിര്‍മാതാവ് ദിനേശ് പണിക്കരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച സംഭവത്തില്‍ ദിലീപിനെതിരേ നടത്തിയ പ്രതികരണം വീണ്ടും ഓര്‍മിപ്പിച്ച് സംവിധായകന്‍ ആലപ്പി അഷറഫ്. ക്രൂരനായ തമാശക്കാരന്‍ എന്നായിരുന്നു അന്ന് ആലപ്പി അഷറഫ് ദിലീപിനെതിരേ പറഞ്ഞത്. ദിലീപിന്റെ പരാതിയില്‍ ആയിരുന്നു ദിനേശ് പണിക്കര്‍ക്കെതിരേ കേസ്.

നിലവില്‍ ദിലീപിനെ ചുറ്റിനില്‍ക്കുന്ന വിവാദങ്ങള്‍ക്കിടയിലാണ് ആലപ്പിന്റ അഷറഫിന്റെ ഓര്‍മപ്പെടുത്തല്‍. അന്നത്ത കേസിന്റ പശ്ചാത്തലത്തില്‍ ദിലീപിനെതിരേ താന്‍ നടത്തിയ പ്രതികരണത്തിന്റെ മാധ്യമ റിപ്പോര്‍ട്ട് ഷെയര്‍ ചെയ്തിരിക്കുകയാണ് ആലപ്പി അഷറഫ്.

"</p

ചെക്ക് കേസില്‍ ചലച്ചിത്ര നിര്‍മാതാവ് ദിനേശ് പണിക്കരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതോടെ ചലച്ചിത്രതാരം ദിലീപ് ക്രൂരനായ തമാശക്കാരനായി മാറിയെന്നാണ് അഷറഫ് പറഞ്ഞത്. മലയാള ചലച്ചിത്ര നിര്‍മാതാക്കളില്‍ പലരും സാമ്പത്തികമായി ഏറെ ബാധ്യതയുള്ളവരാണ്. അതില്‍ മുന്നിലാണ് ദിനേശ് പണിക്കര്‍. ചലച്ചിത്ര നിര്‍മാണത്തിലൂടെ സാമ്പത്തികമായി തകര്‍ന്ന് സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെട്ടയാളാണ് ദിനേശ് പണിക്കര്‍. ഇയാളെ കരകയറ്റാനായി പ്രമുഖതാരങ്ങള്‍ പ്രതിഫലം പറ്റാതെ അഭിനയിച്ച ചിത്രമാണ് തില്ലാന തില്ലാന. ഈ ചിത്രം റിലീസ് ചെയ്യാന്‍ പോലും ദിനേശ് പണിക്കര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ദിലീപ് ചെയ്തതുപോലെ മോഹന്‍ലാലും മമ്മൂട്ടിയും മുകേഷുമെല്ലാം ചെയ്താല്‍ മലയാള ചലച്ചിത്ര നിര്‍മാതാക്കള്‍ പലരും ഇന്ന് ജയിലില്‍ കിടക്കും. എന്നാല്‍, നിര്‍മാതാക്കളുടെ അവസ്ഥ മനസിലാക്കി മനുഷ്യത്വപരമായി പെരുമാറാന്‍ അവര്‍ തയ്യാറായി. ആ മനുഷ്യത്വം ദിലീപിന് ഇല്ലാതെപോയി.

ദിലീപിനെ വെള്ളിത്തിരയില്‍ കൊണ്ടുവന്ന് പ്രേക്ഷകരെ പരിചയപ്പെടുത്തിയ നിര്‍മാതാക്കളോട് നീതിക്ക് നിരക്കാത്ത നിലപാടാണ് സ്വീകരിച്ചത്. ഇത്തരം ക്രൂരതമാശകള്‍ ദിലീപ് ആവര്‍ത്തിക്കില്ലെന്നു പ്രത്യാശിക്കുന്നു; ഇതായിരുന്നു അഷറിഫിന്റെതായ പ്രതികരണമായി വാര്‍ത്തയില്‍ വന്നത്. ഈ വാര്‍ത്തയാണ് ആലപ്പി അഷറഫ് 15 വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ദിലീപിനെക്കുറിച്ച് പറഞ്ഞതെന്ന വാചകത്തോടെ ഷെയര്‍ ചെയ്തിരിക്കുന്നത്.

"</p

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍