UPDATES

സിനിമാ വാര്‍ത്തകള്‍

നിന്നോടാരാ പറഞ്ഞതു ചാനലുകാരോട് ആവശ്യമില്ലാത്തതു പറയാന്‍; അനുജനോട് ക്ഷുഭിതനായി ദിലീപ്

കോടതി പരിസരത്തുവച്ചായിരുന്നു ദിലീപിന്റെ ശകാരം

മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരില്‍ സഹോദരന്‍ അനൂപിനോട് ദിലീപ് ക്ഷുഭിതനായെന്നു റിപ്പോര്‍ട്ട്. വെള്ളിയാഴ്ച മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു ദിലീപ് തന്നെ കാണാന്‍ വന്ന അനൂപിനോട് ഈര്‍ഷ്യയോടെ സംസാരിച്ചതെന്നാണു മാധ്യമവാര്‍ത്തകള്‍. എല്ലാവരുടെയും ഇടയില്‍വച്ചായിരുന്നു ദിലീപ് തന്റെ ഇഷ്ടക്കേട് വ്യക്തമാക്കിയത്. നിന്നോടാര പറഞ്ഞത് ചാനലുകാരോട് ആവശ്യമില്ലാത്തത് പറയാന്‍. എന്തൊക്കെയാ പറഞ്ഞത്. വല്ല കാര്യവുമുണ്ടോ, അല്ലെങ്കില്‍ തന്നെ പ്രശ്‌നമാ. അതിന്റെ കൂടെയാ ഇതും; എന്നായിരുന്നു ദിലീപ് അനുജനോട് പറഞ്ഞതെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്.

എല്ലാവരുടെയും പണി കഴിയട്ടേ, അപ്പോള്‍ ഞങ്ങള്‍ തുടങ്ങുമെന്നായിരുന്നു അനൂപ് മാധ്യമങ്ങളോടു പറഞ്ഞത്.അനാവശ്യ ആക്ഷേപങ്ങള്‍ കേട്ട് മടുത്തെന്നും നാടുവിടാന്‍ പോലും ആലോചിച്ചെന്നും അനൂപ് പറഞ്ഞു. ശരിക്കുള്ള തെളിവുകള്‍ വരുമ്പോള്‍ നിരപരാധിത്വം ബോധ്യപ്പെടുമെന്നും ദിലീപിനെ കെണിയില്‍പ്പെടുത്തിയതാണെന്നും അനൂപ് പറഞ്ഞിരുന്നു.നിരപരാധിത്വം തെളിയിച്ച് ദിലീപ് മടങ്ങിയെത്തും. സിനിമയെ വെല്ലുന്ന സ്‌ക്രിപ്റ്റാണ് നടന്നുകൊണ്ടിരിക്കുന്നത്. സത്യവും ദൈവവുമുണ്ടെങ്കില്‍ ഇത് പുറത്തുവരും; അനൂപ് കൂട്ടിച്ചേര്‍ത്തു

ഫിലിം ഡെസ്‌ക്

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍