UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടണം: ദിലീപ് വീണ്ടും ജാമ്യത്തിനായി കോടതിയില്‍

സെപ്തംബര്‍ ആറിന് രാവിലെ ഏഴ് മുതല്‍ പതിനൊന്ന് വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം

അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യത്തിനായി വീണ്ടും വിചാരണ കോടതിയെ സമീപിച്ചു. സെപ്തംബര്‍ ആറിന് രാവിലെ ഏഴ് മുതല്‍ പതിനൊന്ന് വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് ജാമ്യാപേക്ഷയിലെ ആവശ്യം.

ജാമ്യാപേക്ഷ ഇന്നു തന്നെ പരിഗണിക്കുമെന്നാണ് അറിയുന്നത്. ഇതിനിടെ ദിലീപിന്റെ റിമാന്‍ഡ് ഈമാസം 16 വരെ നീട്ടി. ജൂലൈ പത്തിനാണ് ദിലീപ് കേസില്‍ അറസ്റ്റിലായത്. അതിന് ശേഷം ജാമ്യത്തിനായി അങ്കമാലി കോടതിയെയും ഹൈക്കോടതിയെയും ദിലീപ് നിരവധി തവണ സമീപിച്ചെങ്കിലും എല്ലാം തള്ളുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍