UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പള്‍സര്‍ സുനിയുടെ വീട്ടില്‍ സര്‍പ്പപൂജ; ദിലീപ് അറസ്റ്റിലായത് പൂജ കാരണമെന്ന് സുനിയുടെ വീട്ടുകാര്‍

പൂജ ആരംഭിച്ച ദിവസം വൈകുന്നേരമാണ് ദിലീപ് അറസ്റ്റിലായത്‌

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയ്ക്ക് വേണ്ടി വീട്ടില്‍ സര്‍പ്പപൂജ. പെരുമ്പാവൂരിലെ വീട്ടു വളപ്പില്‍ അഞ്ചു ദിവസം നീളുന്ന പൂജയാണ് നടന്നത്. പുലര്‍ച്ചെ മുതല്‍ അര്‍ദ്ധരാത്രി വരെയായിരുന്നു പൂജ. മനോരമ ഓണ്‍ലൈന്‍ ആണ് സുനിയുടെ വീട്ടില്‍ നടന്ന സര്‍പ്പപൂജയുടെ വാര്‍ത്ത പുറത്തുവിട്ടത്.

ദിലീപ് അറസ്റ്റിലായ തിങ്കളാഴ്ചയാണ് പൂജ ആരംഭിച്ചത്. പത്ത് വര്‍ഷത്തോളമായി സിനിമയും സിനിമക്കാരുമായി ബന്ധപ്പെട്ടായിരുന്നു സുനില്‍ ജീവിച്ചിരുന്നത്. ഇതിനിടെ പള്‍സര്‍ സുനിയെന്ന വിളിപ്പേരും കിട്ടി. ദോഷങ്ങള്‍ തീര്‍ക്കാന്‍ ചില പൂജകള്‍ നടത്തണമെന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സുനി പറഞ്ഞിരുന്നെന്നും അതാണിപ്പോള്‍ നടത്തിയതെന്നും വീട്ടുകാര്‍ പറയുന്നു.

കേസിലെ ഒന്നാം പ്രതിയാണെങ്കിലും മകന് യാതൊരു സ്വഭാവദൂഷ്യവുമുണ്ടായിരുന്നില്ലെന്നാണ് സുനിയുടെ അമ്മ പറയുന്നത്. നടിയെ ആക്രമിച്ചത് ആരെങ്കിലും ചെയ്യിച്ചതാണോയെന്ന് അറിയില്ല. എന്താണ് ദോഷമെന്നോ സര്‍പ്പ പൂജ എന്തിന് വേണ്ടിയായിരുന്നെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും ദിലീപ് അറസ്റ്റിലായത് പൂജ തുടങ്ങിയതോടെയാണെന്നാണ് വീട്ടുകാര്‍ വിശ്വസിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍