UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാകാത്തത് പ്രശ്‌നമാകും: ദിലീപിനെതിരായ കേസ് അന്വേഷണം വഴിമുട്ടുന്നു

ദിലീപിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്ന അനധികൃത സാമ്പത്തിക ഇടപാട് കേസും വഴിമുട്ടിയ അവസ്ഥയിലാണ്

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ മുഖ്യ തൊണ്ടി മുതലായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താനാകാത്തത് അന്വേഷണത്തെ ബാധിക്കുന്നു. പ്രധാന തൊണ്ടി മുതല്‍ കണ്ടെത്താനാകാത്തതിനാല്‍ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍.

അതേസമയം ദിലീപിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്ന അനധികൃത സാമ്പത്തിക ഇടപാട് കേസും വഴിമുട്ടിയ അവസ്ഥയിലാണ്. എഫ്‌ഐആര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പോലീസ് നല്‍കാത്തതിനാലാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം പ്രതിസന്ധിയിലായിരിക്കുന്നത്. ഫോണ്‍ വിദേശത്തേക്ക് കടത്തിയെന്ന വിവരം പരിശോധിക്കാന്‍ പോലീസ് തീവ്രശ്രമത്തിലാണ്. ഫോണ്‍ നശിപ്പിച്ചുകളഞ്ഞെന്നാണ് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ മൊഴി നല്‍കിയിരിക്കുന്നത്. ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും കോടതിക്ക് മുന്നില്‍ വരുന്നതിന് മുമ്പ് പുതിയെ തെളിവുകളെന്തെങ്കിലും ലഭിക്കുമോയെന്നാണ് പോലീസ് നോക്കുന്നത്.

ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും കോടതിക്ക് മുന്നില്‍ എത്തുന്നതിന് മുമ്പ് തൊണ്ടിമുതല്‍ കണ്ടെത്താനായില്ലെങ്കില്‍ അത് കേസിനെ ഗുരുതരമായി ബാധിക്കുമെന്ന് ഉറപ്പാണ്. ഫോണ്‍ കണ്ടെത്തുന്നതുവരെ ദിലീപിനെ റിമാന്‍ഡില്‍ വിടണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഫോണ്‍ എവിടെയാണെന്നതിനെക്കുറിച്ച് ഒരു സൂചന പോലും പോലീസിനില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍