UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആ നടന്‍ ഞാനല്ല: നടിയെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് തന്നെ ചോദ്യം ചെയ്തിട്ടില്ലെന്ന് ദിലീപ്

ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളും പത്രങ്ങളും എന്നെക്കുറിച്ച് ഇല്ലാക്കഥകള്‍ മെനയാന്‍ ശ്രമിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ദിലീപ് ആരോപിച്ചു. തന്നെ ഇപ്പോള്‍ ക്രൂശിക്കുന്നത് ഒരു സംഘടനയുണ്ടാക്കിയ പേരിലാണെന്നും ദിലീപ് പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്തതായി പറയുന്ന നടന്‍ താനല്ലെന്ന് ദിലീപ്. എന്റെ വീട്ടില്‍ പൊലീസ് വരുകയോ എന്നെ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. തന്‌റെ വീട്ടില്‍ മാത്രമല്ല ആലുവയില്‍ താമസിക്കുന്ന ഒരു നടന്റെ വീട്ടിലും പൊലീസ് എത്തിയിട്ടില്ലെന്നാണ് തന്‌റെ അറിവെന്ന് ദിലീപ് പറഞ്ഞു. ഫോണില്‍ പോലും പൊലീസ് ബന്ധപ്പെട്ടിട്ടില്ല.

ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളും പത്രങ്ങളും എന്നെക്കുറിച്ച് ഇല്ലാക്കഥകള്‍ മെനയാന്‍ ശ്രമിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ദിലീപ് ആരോപിച്ചു. സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടു. യഥാര്‍ത്ഥ കുറ്റവാളികള്‍ മുഴുവന്‍ ശിക്ഷിക്കപ്പെടണം. പ്രതികളില്‍ ആരുമായും ഒരു ബന്ധവുമില്ല. തന്നെ ഇപ്പോള്‍ ക്രൂശിക്കുന്നത് ഒരു സംഘടനയുണ്ടാക്കിയ പേരിലാണെന്നും ദിലീപ് പറഞ്ഞു.

ദിലീപിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍