UPDATES

സിനിമ

ദിലീപ് ജയിലില്‍

14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നടനെ ആലുവ സബ് ജയിലിലേക്ക് മാറ്റി. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇന്നു രാവിലെയാണ് അങ്കമാലി മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയത്. ജയിലില്‍ ദിലീപിനെ പ്രത്യേകം പാര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആക്രമണസാധ്യത കണക്കിലെടുത്താണ് ഈ നിര്‍ദേശം. കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി പൊലീസ് നാളെ അപേക്ഷനല്‍കും.

ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അഡ്വ. രാംകുമാറാണ് ദിലീപിനു വേണ്ടി ഹാജരായത്. തനിക്കു ഭയമില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നുമാണ് ദിലീപ് പറഞ്ഞത്.

ഐപിസി 120 ബി വകുപ്പാണ് ദിലീപിനെതിരേ പൊലീസ് ചുമത്തിയിരിക്കുന്നത്. 19 തെളിവുകള്‍ ദിലീപിനെതിരേ പൊലീസ് ഹാജരാക്കി. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത ദിലീപിനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തശേഷം ആലുവ പൊലീസ് ക്ലബ്ബിലേക്ക് കൊണ്ടുവന്നശേഷം വൈകിട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നു രാവിലെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നതു ആലുവ പൊലീസ് ക്ലബില്‍ നിന്നാണ്.മജിസ്‌ട്രേറ്റിന്റെ വീടിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ദിലീപിനെതിരേ മുദ്രാവാക്യം വിളിച്ചിരുന്നു. പിന്നീട് ആലുവ സബ് ജയിലിലേക്ക് കൊണ്ടവന്നപ്പോള്‍ പുറത്ത് തടിച്ചുകൂടിയ ജനങ്ങളും കൂക്കിവിളികളും പരിഹാസങ്ങളുമായാണ് ദിലീപിനെ വരവേറ്റത്. പ്രത്യേക സെല്ലിലേക്ക് മാറ്റുമെങ്കിലും പ്രത്യേക സൗകര്യങ്ങളൊന്നും നടന് ഏര്‍പ്പെടുത്തില്ലെന്നും അധികൃതര്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍