UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭൂപരിഷ്‌കരണ നിയമം ലംഘിച്ചു; ദിലീപിന്റെ ഭൂമി പിടിച്ചെടുക്കും

രജിസ്‌ട്രേഷന്‍ വകുപ്പ് ശേഖരിച്ച ദിലീപിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയുടെ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി

ഭൂപരിഷ്‌കരണ നിയമം ലംഘിച്ച നടന്‍ ദിലീപിന്റെ അധികമുള്ള ഭൂമി പിടിച്ചെടുക്കാന്‍ നീക്കം. പരിധിക്ക് പുറത്തുള്ള ഭൂമിക്ക് മേല്‍ മിച്ചഭൂമി കേസ് എടുക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് ആരംഭിച്ചത്. രജിസ്‌ട്രേഷന്‍ വകുപ്പ് ശേഖരിച്ച ദിലീപിന്റെ ഭൂമിയുടെ പ്രാഥമിക വിവരങ്ങള്‍ ലാന്‍ഡ് ബോര്‍ഡിന് ഇന്നലെ സമര്‍പ്പിച്ചിരുന്നു.

ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഇയാളുടെ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന് ലാന്‍ഡ് ബോര്‍ഡ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഇവര്‍ ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.

ഈ വിവരങ്ങള്‍ പ്രകാരം ദിലീപിനും കുടുംബാംഗങ്ങള്‍ക്കുമായി കേരളത്തിലെ അഞ്ച് ജില്ലകളിലായി 21.67 ഏക്കര്‍ ഭൂമിയാണ്. ഭൂപരിഷ്‌കരണ നിയമപ്രകാരം ഒരു കുടുംബത്തിന് കൈവശം സൂക്ഷിക്കാന്‍ അനുവാദമുള്ളത് 15 ഏക്കര്‍ ഭൂമിയാണ്. ബാക്കിയുള്ള 6.67 ഏക്കര്‍ ഭൂമി ദിലീപില്‍ നിന്നും പിടിച്ചെടുക്കും. ഭൂമികള്‍ വിവിധ ജില്ലകളിലായതിനാല്‍ ഏറ്റവും കൂടുതല്‍ ഭൂമിയുള്ള താലൂക്കില്‍ നിന്നും ഭൂമി പിടിച്ചെടുത്ത് മിച്ചഭൂമി കേസ് രജിസ്റ്റര്‍ ചെയ്യുകയാണ് ചെയ്യുക.

ഇടുക്കിയിലെ വെള്ളിയമറ്റം വില്ലേജിലാണ് ദിലീപിന് ഏറ്റവും അധികം ഭൂമിയുള്ളത്. മൂന്ന് ഏക്കറില്‍ അധികം ഭൂമി ഇയാള്‍ക്ക് ഇവിടെയുണ്ട്. അതിനാല്‍ വെള്ളിയാമറ്റം വില്ലേജ് ഉള്‍പ്പെടുന്ന തൊടുപുഴ ലാന്‍ഡ് ബോര്‍ഡ് ആകും മിച്ചഭൂമി കേസ് രജിസ്റ്റര്‍ ചെയ്യുക. സമീപ ചരിത്രത്തില്‍ ഭൂപരിഷ്‌കരണ നിയമപ്രകാരം നടപടി നേരിടുന്ന സിനിമരംഗത്തുള്ള വ്യക്തിയാണ് ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയ്ക്ക് പിടിയിലായതിന് പിന്നാലെയാണ് ദിലീപിന്റെ പേരിലുള്ള ഭൂമി സംബന്ധമായതും അനധികൃത സ്വത്ത് സമ്പാദനക്കേസുകളും പുറത്തു വന്നു തുടങ്ങിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ഇനിയും ലഭിച്ചിട്ടില്ലാത്ത ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍