UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭൂമി കയ്യേറ്റം: ദിലീപിന്റെ രണ്ടിടങ്ങളിലെ ഭൂമികള്‍ ഇന്ന് അളക്കും

കരുമാലൂര്‍ പഞ്ചായത്തിലെ പുറപ്പള്ളിക്കാവ് റഗുലേറ്റര്‍ കം ബ്രിഡ്ജിനോട് ചേര്‍ന്നുള്ള ഒരേക്കര്‍ പുറമ്പോക്ക് ഭൂമി ദിലീപ് കയ്യേറിയെന്നാണ് പരാതി

ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിന്റെ ഭൂമിയും കരുമാലൂരിലെ ഭൂമിയും ഇന്നു വീണ്ടും അളക്കും. രണ്ടിടങ്ങളിലും പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന പരാതിയെ തുടര്‍ന്നാണ് ഇത്. സിനിമ തിയറ്ററിന്റെ അതേ സര്‍വേ നമ്പരിലുള്ള മറ്റു ഭൂമികളും അളക്കും.

ദിലീപിന് വേണ്ടി ഡി സിനിമാസ് മാനേജര്‍ അളക്കലിന് ഹാജരാകും. കൂടാതെ ഏഴ് സ്വകാര്യ വ്യക്തികളോടും സര്‍വേയ്ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ജില്ലാ സര്‍വേയറുടെ നേതൃത്വത്തിലണ് റീ സര്‍വേ. ഇന്നു രാവിലെ പതിനൊന്ന് മണിയോടെ സര്‍വേ തുടങ്ങും. ദിലീപ് എറണാകുളം കരുമാലൂരില്‍ കയ്യേറിയെന്ന് ആരോപണമുയര്‍ന്ന ഭൂമിയുടെ റവന്യു വകുപ്പ് ഇന്ന് അളന്നു തിട്ടപ്പെടുത്തും. കരുമാലൂര്‍ പഞ്ചായത്തിലെ പുറപ്പള്ളിക്കാവ് റഗുലേറ്റര്‍ കം ബ്രിഡ്ജിനോട് ചേര്‍ന്നുള്ള ഒരേക്കര്‍ പുറമ്പോക്ക് ഭൂമി ദിലീപ് കയ്യേറിയെന്നാണ് പരാതി.

പഞ്ചായത്ത് അധികൃതരുടെ പരാതിയെത്തുടര്‍ന്നാണ് സ്ഥലം റീസര്‍വേ ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചത്. എട്ട് വര്‍ഷം മുമ്പാണ് ദിലീപിന്റെയും ആദ്യഭാര്യ മഞ്ജു വാര്യരുടെയും പേരില്‍ കരുമാലൂര്‍ പഞ്ചായത്തിലെ കാരയ്ക്കാത്തുരുത്തില്‍ രണ്ടേക്കര്‍ സ്ഥലം വാങ്ങിയത്. ഇതിനോട് ചേര്‍ന്നുള്ള ഒരേക്കര്‍ കയ്യേറിയെന്നാണ് പരാതി.

പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച കേസിലെ മുഖ്യതെളിവായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്നാണ് ആദ്യം ചോദ്യം ചെയ്യലില്‍ പ്രതീഷ് മൊഴി നല്‍കിയത്. എന്നാല്‍ ഈ മൊഴിയില്‍ അവ്യക്തതയുണ്ടെന്നാണ് പോലീസ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍