UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡിങ്കമതാനുയായി പാലിക്കേണ്ട നിയമങ്ങള്‍ അഥവാ ഡിങ്കമത തത്വങ്ങള്‍

Avatar

അഴിമുഖം പ്രതിനിധി

സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമാണ് ഡിങ്ക മതം. വ്യവസ്ഥാപിത മതങ്ങളോടുള്ള പരിഹാസവും വിമര്‍ശനവും എന്ന നിലയില്‍ ഡിങ്കമതവുമായി ബന്ധപ്പെട്ട ഒട്ടനവധി പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ വൈറലാണ്. സംഘ പരിവാറിനും ഇസ്ലാമിസ്റ്റുകള്‍ക്കും എതിരെ ശക്തമായി പ്രതികരിക്കുന്ന മാധ്യമം എന്നനിലയില്‍ സമൂഹ മാധ്യമങ്ങളില്‍ ചര്ച്ച ചെയ്യപ്പെടുന്ന ഡിങ്കമതവുമായി ബന്ധപ്പെട്ട എഴുത്തുകള്‍ അവതരിപ്പിക്കുകയാണ് ഇവിടെ.  സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ഡിങ്കമതാനുയായി പാലിക്കേണ്ട നിയമങ്ങള്‍ അഥവാ ഡിങ്കമത തത്വങ്ങള്‍ ചുവടെ കൊടുക്കുന്നു. ഞങ്ങള്‍ നേരത്തെ പ്രസിദ്ധീകരിച്ച ഡിങ്കന്‍  റിപ്പോര്‍ട്ട്-ഒരു ഡിങ്കവാഹിനിയുടെ കഥ; കേരളത്തിലെ ആദ്യത്തെ ‘ഡിങ്കോയിസ്റ്റ്’ ബസ് മുതലാളിയുടേയും)


1) ഡിങ്കനാണ് പ്രപഞ്ച സ്രഷ്ടാവ്. ഡിങ്കൻ സർവവ്യാപിയും സർവശക്തനും സർവജ്ഞനുമാണ്

2) ദിവസവും ഓരോ മണിക്കൂറിൽ ഒരു പ്രാവശ്യം ഡിങ്കനെ സ്തുതിക്കൽ ഡിങ്ക മതാനുയായികൾക്ക് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു

3) ഡിങ്കന്റെ നാമം ദിവസത്തിൽ പതിനായിരം പ്രാവശ്യം ഉച്ഛരിക്കുന്നവന്റെ എല്ലാ തെറ്റുകളും ഡിങ്കൻ പൊറുക്കുകയും സ്വർഗത്തിൽ ഡിങ്കന്റെ തൊട്ടടുത്ത് തന്നെ ഇരിപ്പിടം നൽകുന്നതുമാണ്.

4) വിശുദ്ധ ബാലമംഗളത്തിൽ നിന്നുള്ള ഒരധ്യായമെങ്കിലും ഒരു ദിവസം പാരായണം ചെയ്യേണ്ടതാണ്. ഡിങ്കമതക്കാരുടെ കുട്ടികൾ ഡിങ്കമത പാഠശാലയിൽ പോയി ബാലമംഗളം പഠിച്ച് നല്ലവരാകേണ്ടതാണ്.

5) എലി വിശുദ്ധ മൃഗമാണ്. എലിയെ കൊല്ലുന്നത് വിലക്കപ്പെട്ടിരിക്കുന്നു. ഡിങ്കമതക്കാരുള്ള രാജ്യങ്ങളിൽ എലിവധ നിരോധനം നിർബന്ധമാണ്.

6) ഒരു ഡിങ്കമതക്കാരൻ ഡിങ്കമതക്കാരിയെ മാത്രമേ വിവാഹം ചെയ്യാൻ പാടുള്ളു.

7) ജനിക്കുന്ന കുട്ടിയെ സത്യ മതമായ ഡിങ്കമതത്തിൽ തന്നെ വളർത്തണം

8 ) കുട്ടികൾ പിതാക്കളെ അനുസരിക്കണം. അത് നമ്മുടെ മതത്തിൽ കുട്ടികൾക്ക് നിർബന്ധമാണ്. കുട്ടികൾ മറ്റു മതങ്ങളിലേക്ക് ആകൃഷ്ടരായാൽ ശിക്ഷിക്കാനും കൊല്ലാനുമുള്ള അധികാരം പിതാവിനുണ്ട്

9) എന്നാൽ പിതാവ് വേറെ മതക്കാരനായാൽ കുട്ടി ഡിങ്കമതത്തോട് താൽപര്യം കാണിച്ചാൽ കുട്ടിയെ കൊല്ലാൻ അധികാരമില്ല. പകരം കുട്ടിക്ക് പിതാവിനെ കൊല്ലുന്നതിൽ തെറ്റില്ല (ലക്കം 15)

10) ഒരു ഡിങ്കമത പുരുഷന് പത്ത് ഭാര്യ വരെ ആകാം. എന്നാൽ സ്ത്രീക്ക് ഒന്നേ പാടുള്ളു.

11) ഒരു ഡിങ്ക സ്ത്രീ അന്യ പുരുഷൻമാരോട് താൽപര്യം കാണിച്ചാൽ അവരെ കപ്പക്കുഴിയിലിട്ട് കപ്പക്കഷണം എറിഞ്ഞ് കൊല്ലുന്നത് പുണ്യമാകുന്നു

12 ) ഒരു ഡിങ്ക സ്ത്രീയെ മറ്റു മതക്കാരൻ പ്രേമിക്കുന്നത് കടുത്ത കുറ്റമാണ്. ആരെങ്കിലും അതിനു തുനിഞ്ഞാൽ അവനെ കൊല്ലൽ നിർബന്ധമാണ് (ലക്കം 31)

13) മറ്റു മതക്കാരായ മായാവിസ്റ്റുകളുടെയോ മറ്റോ സ്ത്രീകളെ ഭാര്യമാരാക്കരുത്. എന്നാൽ അവരെ അടിമയാക്കാനും പീഡിപ്പിക്കാനും അവരിൽ കുട്ടികളെ ജനിപ്പിക്കാനും അങ്ങനെ കൂടുതൽ ഡിങ്കമതാനുയായികളെ ഉണ്ടാക്കുന്നതിലും തെറ്റില്ല (ലക്കം 32 )

14) ഡിങ്കമതക്കാരൻ കള്ളനോ കൊലപാതകിയോ ആരുമായിക്കോട്ടെ അവനെ മനസുകൊണ്ടും പ്രവർത്തി കൊണ്ടും പിന്തുണക്കേണ്ട ബാധ്യത ഡിങ്ക മതക്കാരനുണ്ട്. അവൻ ഡിങ്ക മതത്തിൽപ്പെട്ടതുകൊണ്ട് അവനെ പിന്തുണക്കേണ്ടത് ബാധ്യതയാണ്. 


15) എവിടെയെങ്കിലും കലഹമോ അഭിപ്രായ വ്യത്യാസമോ ഉണ്ടായാൽ അതിൽ ഒരു കക്ഷി ഡിങ്കമതക്കാരനാണെങ്കിൽ അവിടെ നീതിയും ന്യായവും നോക്കരുത്. ഡിങ്കമതക്കാരനെ പിന്തുണക്കുന്നതാണ് ഏറ്റവും വലിയ പുണ്യം (കൂടുതൽ ഡിങ്കമതക്കാർ നിന്നോടൊപ്പമുണ്ടെങ്കിൽ മറ്റുള്ളവരെ മർദ്ദിക്കാനും നിനക്ക് അവകാശമുണ്ട്)

16) മായാവിസ്റ്റുകളുമായി ഒരു തരത്തിലും കൂട്ടുകെട്ട് പാടില്ല. അവരുടെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങരുത്. അവരെ പരിപോഷിപ്പിക്കരുത്. എന്നാൽ ഡിങ്കമതക്കാരുടെ കടകളില്ലെങ്കിൽ സാധനം വാങ്ങുന്നതിൽ തെറ്റില്ല. പക്ഷേ കടക്കാരൻ നിങ്ങളിൽ നിന്ന് പണം കിട്ടുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് മനസിലാക്കുകയും ഡിങ്കമതക്കാരന്റെ ശക്തി ബോധ്യപ്പെടുത്തുകയും വേണം.

17 ) ഡിങ്കമതക്കാരെ ചികിൽസിക്കാൻ മറ്റു മതക്കാരുടെ ഡോക്ടറുടെ അടുത്ത് പോകേണ്ടതില്ല. എന്നാൽ ഇക്കാര്യത്തിലും മേൽ പറഞ്ഞ ഇളവ് അനുവദിച്ചിട്ടുണ്ട്.

18) മറ്റു മതക്കാരോ നിരീശ്വരവാദികളോ കണ്ടു പിടിച്ച വൈദ്യതി, ടി.വി, റേഡിയോ, വാഹനങ്ങൾ,
ഇൻറർനെറ്റ്, ഫോൺ, ഫേസ്ബുക്ക്, കമ്പ്യൂട്ടർ തുടങ്ങിയവ ഉപയോഗിക്കാം എന്നാൽ അതിലൂടെ ഡിങ്കമതത്തെ പ്രചരിപ്പിക്കുകയും മറ്റു മതക്കാരെ എതിർക്കുകയും വേണം.

19) പുതിയ കണ്ടുപിടുത്തങ്ങൾ നടക്കുമ്പോൾ ഏല്ലാ കണ്ടു പിടിത്തങ്ങളും ശാസ്ത്രവും ബാലമംഗളത്തിലുണ്ടെന്ന് കാണിച്ചു കൊടുക്കണം. അതിനായി മനസിലാക്കാത്ത രൂപകങ്ങളും ദ്വയാർത്ഥങ്ങളും എങ്ങനെയും വ്യാഖ്യാനിക്കുന്ന വരികളും ഡിങ്കൻ ഒരുപാട് നൽകിയിരിക്കുന്നു.

20) ആദ്യം ഒരു ഡിങ്കരാഷ്ട്രവും പിന്നീട് പങ്കിലക്കാട് കേന്ദ്രമാക്കി ആഗോള ഡിങ്കസാമ്രാജ്യവുമാണ് നമ്മുടെ ലക്ഷ്യം.

21) മറ്റു രാജ്യങ്ങളിലെ ഡിങ്കോയിറ്റുകളെ നമുക്ക് സഹായിക്കാം എന്നാൽ സ്വന്തം രാജ്യത്തെ അന്യ മതസ്ഥരെ സഹായിക്കുന്നവരെ ഡിങ്കൻ ശപിക്കുന്നതാണ്.

22) ഡിങ്കൻ സ്നേഹത്തിന്റെ പര്യായമാണ്. സഹിഷ്ണുതയുടെമതം. അഹിംസയുടെ മതം

23) ഡിങ്കൻ സ്നേഹമല്ലെന്നും ഡിങ്കമതം സമധാനത്തിന്റെ മതമല്ലെന്നും പറയുന്നവരുടെ കഴുത്തറുക്കുക. അത് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു.

24) തെരഞ്ഞെടുപ്പുകളിൽ വർഗീയതയ്ക്കെതിരെ ഡിങ്കമതാനുയായികൾ ഒന്നിക്കണം. മതേതരത്വം നിലനിർത്താൻ ഏത് പാർട്ടിയായാലും ഡിങ്കമതക്കാരനെ വിജയിപ്പിക്കണം

25) ഡിങ്കൻ പറഞ്ഞ ഈ പാതയിലൂടെ സഞ്ചരിച്ച് എത്ര അസത്യവിശ്വാസികളെ വേണമെങ്കിലും കൊല്ലാം ഈ വഴിയിൽ നീ മരണപ്പെട്ടാൽ ശാശ്വതമായ സ്വർഗജീവിതവും കന്യകമാരും നിനക്ക് സ്വന്തം.

അഹം ഡിങ്കാസ്മി

(ഫോണിലൂടെയും കമന്റായും ഒറിജിനല്‍ ഡിങ്കമതാധികാരികളുടേത് എന്ന പേരില്‍ ഭീഷണിയുയര്‍ന്ന സാഹചര്യത്തില്‍ കോഴിക്കോട് നടന്ന ഡിങ്ക മത സമ്മേളനവുമായി ബന്ധപ്പെട്ട ഭാഗവും ചിത്രങ്ങളും ഞങ്ങള്‍ പിന്‍വലിക്കുന്നു) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍