UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു ഡിങ്കവാഹിനിയുടെ കഥ; കേരളത്തിലെ ആദ്യത്തെ ‘ഡിങ്കോയിസ്റ്റ്’ ബസ് മുതലാളിയുടേയും ഡിങ്കന്‍

Avatar

വി ഉണ്ണികൃഷ്ണന്‍

അരുണകിരണങ്ങള്‍ അല്‍പ്പമാത്രം വെളിച്ചം നല്‍കുന്ന സമയം. ദൂരെ നിന്നും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം വിതറി പ്രപഞ്ചത്തിലെ ഇരുട്ടകറ്റുന്ന ഡിങ്കനയനങ്ങള്‍ പോലെ ഇരട്ടക്കണ്ണുകളും തെളിച്ച് എത്തുന്ന ഡിങ്കവാഹിനിയെ കണികാണാനായി അനേക ഭക്തര്‍ വഴിവക്കില്‍. കണ്ടാല്‍ അന്നത്തെ ദിവസം അനുഗ്രഹത്തിന്റെ ചാകര. (വിശുദ്ധ ബാലമംഗളം ലക്കം 18:14) 

ഏറണാകുളം ജില്ലയിലെ ആവോലിച്ചാല്‍- തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ സ്ഥിരവാസികളായ ഡിങ്കോയിസ്റ്റുകള്‍ എന്നും രാവിലെ 6.20 മുതല്‍ റോഡ്‌ സൈഡില്‍ ഫാളിന്‍ ആവും. അന്യജില്ലകളിലെ വിശ്വാസികള്‍ക്കൊന്നും ലഭിക്കാത്ത പൂര്‍വ്വജന്മ പുണ്യം സിദ്ധിച്ചവര്‍ക്ക് മാത്രമുണ്ടാവുന്ന ഒരു അവസരത്തിനായാണ് കണ്ണില്‍ എണ്ണയൊഴിച്ചുള്ള ആ കാത്തിരിപ്പ്.

വിശ്വാസികള്‍ക്ക് ഇത് ഡിങ്കവാഹിനിയാണെങ്കില്‍ ആവോലിച്ചാല്‍-തൊടുപുഴ റൂട്ടിലെ യാത്രക്കാര്‍ക്കെല്ലാം ഇത് അനുപമ എന്ന ലൈന്‍ ബസ് ആണ്. ഡിങ്കനെപ്പോലെ സമയത്തെത്തുന്ന പ്രൈവറ്റ് ബസ് . ഡിങ്കമതത്തിനെ കണ്ണടച്ചെതിര്‍ക്കുന്ന ശത്രുവിഭാഗമായ മായാവിസ്റ്റുകള്‍ക്കും കപീഷ് ഫാന്‍സിനും ചോദ്യമുണ്ടാവും നിങ്ങളുടെ ഡിങ്കനെന്താ പറക്കാന്‍ വയ്യാത്തോണ്ട് ഇപ്പൊ ബസ്സിലാണോ യാത്ര എന്ന്? ഉത്തരം റെഡി. തൂണിലും തുരുമ്പിലും ഉണ്ട് ഡിങ്കന്‍. അത് ബസ്സിലും ആകാം എന്ന് വിശ്വാസികള്‍ മനസ്സിലാക്കുന്നു, അവിശ്വാസികള്‍ തള്ളിപ്പറയുന്നു എന്നു മാത്രം.

ഇത് ഡിങ്കോയിസ്റ്റുകളുടെ വിശ്വാസം, ഇനി ഈ കഥയിലെ  കഥാപാത്രങ്ങളിലേക്ക്‌ വരാം. അതില്‍ പ്രധാനി അനുപമ എന്ന ബസ്സാണ്. എന്താണ് ഈ ബസ്സിനോട്‌ ഡിങ്കോയിസ്റ്റുകള്‍ക്ക് ഇത്ര പ്രിയം? 

അതിനുത്തരം ബസ്സിന്റെ ഇരുവശങ്ങളിലും, ബസ്സ്‌ ജീവനക്കാരുടെയും നാട്ടുകാരുടെയും ഭാഷയില്‍ ബസ്സിന്റെ ‘പള്ളയ്ക്ക്’ നോക്കിയാല്‍ മതി. പര്‍വതശിഖരങ്ങള്‍ തകര്‍ത്തുകൊണ്ട് അനന്തവിഹായസ്സിലേക്ക്  മുഷ്ടി ചുരുട്ടി പറക്കുന്ന ഡിങ്കന്റെ ചിത്രം കാണാം. ഇതാണ് ഈ ബസ്സിനെ ഡിങ്കോയിസ്റ്റുകളുടെ പ്രിയ വാഹനമാക്കുന്നത്. അവശ്യ ഘട്ടത്തില്‍ തന്നെ വിളിച്ച ഭക്തനെ രക്ഷിക്കാനുള്ള പോക്കാണ് അതിലെന്ന് വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. അതു കൂടാതെ ബസ്സിന്റെ പിന്‍ വശത്തെ ഗ്ലാസ്സിലും ഉണ്ട്  ‘പൊട്ടിത്തെറിക്കുന്ന’ ഡിങ്കന്‍. പിന്നെ അവിടവിടെയായി ചെറിയ ഡിങ്കന്മാരും. വിശ്വാസികള്‍ പറയാറുള്ളതുപോലെ ‘സര്‍വ്വം ഡിങ്കമയം’! 

മുന്‍-പിന്‍ ഭാഗങ്ങളില്‍ നോക്കിയാല്‍ ഡിങ്കനെക്കൂടാതെ തലപ്പള്ളില്‍ എന്ന പേരും കറുത്ത അക്ഷരത്തില്‍ കാണാന്‍ കഴിയും, അത് ബസ് ഓണറുടെ വീട്ടുപേരാണ്,  സുഗതന്‍ ചേട്ടന്റെ.

ഒരു ബസ്സിന്റെ കാര്യം മാത്രമാണ് ഇപ്പോള്‍ പറഞ്ഞത്. നിലവില്‍ 9 ബസ്സുകള്‍ സ്വന്തമായി ഉള്ള സുഗതന്‍ ചേട്ടന്‍ ഡിങ്കോയിസ്റ്റ് ആണെന്നൊക്കെ വിശ്വാസികള്‍ പറയും. ഈ 9 ബസ്സുകളുടെയും പിന്‍ഭാഗത്ത് ഉള്ള ‘പൊട്ടിത്തെറിക്കുന്ന’ ഡിങ്കനാണ് അതിനു കാരണം. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള അനുപമ എന്ന പേരിലുള്ള ബസ്സുകള്‍ മുഴുവനും കണ്ടാല്‍ ആര്‍ക്കും അങ്ങനെ തോന്നാം. സംശയം ന്യായമാണ്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍.

ചോദ്യം സുഗതന്‍ ചേട്ടനോടാണെങ്കില്‍ ഉത്തരവും ശടെയ് എന്നു കിട്ടും. ശക്തരില്‍ ശക്തന്‍, എതിരാളിക്കൊരു പോരാളി എന്ന ഡിങ്കന്റെ പഞ്ച് ലൈന്‍ ആണ് തന്നെ ആകര്‍ഷിച്ചത് എന്ന് അദ്ദേഹം പറയും. അനീതിക്കെതിരെ പോരാടുന്ന സ്വഭാവമുള്ള സൂപ്പര്‍ഹീറോയോടുള്ള താല്‍പ്പര്യം അങ്ങനെ ഘടകങ്ങള്‍ വേറെ. എന്ന്? എപ്പോ? എങ്ങനെ ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം വേണമെങ്കില്‍ കുറച്ച് ഫ്ലാഷ്ബാക്ക് കൂടി വേണ്ടി വരും

ഫ്ലാഷ്ബാക്ക്

ബസ് ജീവനക്കാരുടെ ഭാഷയില്‍ പറയുന്നതുപോലെ 1985ല്‍ ഡോറിലാണ് (ക്ലീനര്‍) സുഗതന്‍ ചേട്ടന്റെ ജീവിതം ആരംഭിക്കുന്നത്. പിന്നീട്  ബസ്സ്‌ ഡ്രൈവര്‍ ആയി. അദ്ദേഹത്തിന്റെ സേവനത്തില്‍ ആകൃഷ്ടനായ ഉടമയാണ്  കെഎല്‍ 6-5022 എന്ന നമ്പറിലെ ബസ്സ്‌ സുഗതന്‍ ചേട്ടന് നല്‍കുന്നത്. അതിന്‍റെ ഓണറും ഡ്രൈവറും ക്ലീനറും ഒക്കെയായി തുടര്‍ന്ന കക്ഷി 2003ല്‍ സ്വന്തമായി ബസ്സ്‌ വാങ്ങി. കെഎല്‍ 17-4182 രജിസ്ട്രെഷനിലുള്ള ആ ബസ്സ് മുതലാണ് ഡിങ്ക ചരിതം സമാരംഭിക്കുന്നത്.

ആദ്യമായി സുഗതന്‍ ചേട്ടന്റെ ബസ്സിന്റെ പള്ളയില്‍ കേറുന്നത് ഒരു കടുവയാണ്. പിന്നെയാണ് വിശ്വാസികളുടെ ഡിങ്കവാഹിനിയായി അനുപമ എന്ന പേരിലെ ബസ്സ്‌ മാറുന്നത്.  പിന്നങ്ങോട്ട് വച്ചടി വച്ചടി കയറ്റമായിരുന്നു സുഗതന്‍ ചേട്ടന് എന്നും അതിനുള്ള നന്ദി സൂചകമായാണ് വിളിച്ചാല്‍ വിളിപ്പുറത്തുള്ളവനായ ഡിങ്കന്റെ ചിത്രം എല്ലാ ബസ്സിലും പതിപ്പിച്ചത് എന്ന് ഡിങ്കോയിസ്റ്റുകള്‍ പറയും. അതില്‍ അല്‍പ്പം സത്യമില്ലാതില്ല, വളര്‍ച്ചയുടെ കാര്യത്തില്‍ മാത്രം. കാരണം അടുത്തടുത്ത വര്‍ഷങ്ങളില്‍ പുതിയ ബസ്സുകള്‍ പലതെത്തി. എല്ലാത്തിന്റെയും പിന്‍ ഭാഗത്തെ എമര്‍ജന്‍സി എക്സിറ്റ് ഗ്ലാസില്‍ ഡിങ്കന്‍ എത്തും. കമ്പ്ലീറ്റ് ഡിങ്കമയം ആയിരുന്ന മൂന്നു ബസ്സുകളായിരുന്നു നേരത്തെ അനുപമ എന്ന പേരില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ ഒരെണ്ണം മാത്രമേയുള്ളൂ.

ഡിങ്കന്റെ ചിത്രത്തിനുമുണ്ടൊരു കഥ. ബസിന്റെ പള്ളയിലെ  ചിത്രങ്ങള്‍ വരച്ചതാണ്, ഇപ്പോള്‍ കണ്ടു വരാറുള്ള സ്റ്റിക്കര്‍ ഒട്ടിക്കല്‍ അത്രയ്ക്കങ്ങോട്ട് പ്രാബല്യത്തില്‍ വന്നിരുന്നില്ല അക്കാലത്ത്. തൊടുപുഴയുള്ള രാജീവ് എന്ന കലാകാരനാണ് ഡിങ്കനെ അനുപമയില്‍ കയറ്റുന്നത്. വരച്ചതിനു മാത്രം 10000 രൂപ ചെലവായി, പെയിന്റ് വേറെ. മുന്‍പിന്‍ വശങ്ങളില്‍ ഇപ്പോഴുള്ളത് സ്റ്റിക്കറാണ്. വരയ്ക്കാന്‍ ആളെ കിട്ടാന്‍ പ്രയാസമായതിനാല്‍ സൈഡിലെ പടം നിര്‍ത്തി ബാക്കിയിടത്തൊക്കെ സ്റ്റിക്കര്‍ ചെയ്യുന്നതാണ്‌ എളുപ്പം എന്ന് സുഗതന്‍ ചേട്ടന്‍ പറയുന്നു. വരയ്ക്കാന്‍ ആളെ കിട്ടാതെ വരുമ്പോള്‍ ബസ് ഇറങ്ങാന്‍ താമസിക്കുമെന്ന കാരണവും അതിനു പിന്നിലുണ്ട്.

മൂവാറ്റുപുഴ-തൊടുപുഴ റൂട്ടില്‍ ഓടുന്ന  ബസ്സിലെ നക്ഷത്രം പതിപ്പിച്ച ഡിങ്കന്റെ ഉടുപ്പിനും  ചുവന്ന ജട്ടിയ്ക്കും നിറം മങ്ങുന്ന സമയം ഒരു വട്ടം കൂടി പെയിന്റ് അടിച്ച് തെളിച്ച് വണ്ടി വീണ്ടും നിരത്തിലിറങ്ങും. വാങ്ങുന്നത് പുതിയ വണ്ടിയാണെങ്കില്‍ രണ്ടു വര്ഷം കൂടുമ്പോള്‍ റീ പെയിന്‍റ്റിംഗ്, അല്ലെങ്കില്‍ ഓരോ വര്‍ഷവും. ഒരു കൊല്ലം മുന്‍പ് വരെ മൂന്നു കമ്പ്ലീറ്റ് ഡിങ്കന്‍ ബസ്സുകള്‍ ആയിരുന്നു കക്ഷിയ്ക്കുണ്ടായിരുന്നത്. എല്ലാത്തിനും ഒരേ നിറം ,കറുപ്പ്. ആ നിറം ബസ്സില്‍ അടിക്കാന്‍ തുടക്കം ഇട്ടത് സുഗതന്‍ ചേട്ടനാണ് എന്ന് കോതമംഗലം ബസ്സ്‌ സ്റ്റാന്‍ഡിലെ ഫ്രീക്കന്‍മാര്‍ പറയും. അതിനു ശേഷമാണ് മറ്റു ബസ്സ്‌ ഉടമകളും ആ ട്രെന്‍ഡ് പിന്തുടര്‍ന്നത്.

സൈലന്റ് മുതലാളി

ബസ്സുകളെക്കുറിച്ച് പറഞ്ഞിട്ട് അതിന്‍റെ ഓണറിനെക്കുറിച്ച് പറയാതിരിക്കുന്നതെങ്ങനെ. അനീതിക്കെതിരെ പ്രതികരിക്കുന്ന ശക്തരില്‍ ശക്തനായ ഡിങ്കന്റെ അതേ സ്വഭാവം തന്നെയാണോ കക്ഷിക്കും എന്ന് ഒരു രഹസ്യ ചോദ്യം ആളിരിക്കെത്തന്നെ ചോദിച്ചാല്‍ ആരോഗ്യത്തിന്റെ കാര്യത്തിലാണെങ്കില്‍ ആ ചോദ്യം സെന്‍സര്‍ ചെയ്യണം എന്ന് മാനേജര്‍ ഷാജി പറയുന്നു. കാരണം സുഗതന്‍ ചേട്ടന്‍ ഒരു കൃശഗാത്രനാണ് എന്ന് തന്നെ. വഴക്കുകളില്‍ നിന്ന് ഒഴിഞ്ഞു നടക്കുകയാണ് ഇദ്ദേഹത്തിന്റെ പതിവ്, തന്നോട് ആരെങ്കിലും മേക്കിട്ടു കേറാന്‍ വന്നാലും ആള്‍ തര്‍ക്കിക്കാന്‍ നില്‍ക്കാറില്ല. രണ്ടു മക്കളോടും ഭാര്യയോടും കൂടി നേര്യമംഗലത്തു താമസിക്കുന്ന സുഗതന്‍ ചേട്ടന്‍ ബസ്സ്‌  മുതലാളിമാര്‍ക്കിടയിലും വ്യത്യസ്തനാണ്. 50ല്‍ അധികം ജീവനക്കാരുണ്ട് അനുപമ  ട്രാവല്‍സില്‍. എല്ലാവരോടും ഒരേപോലെ പെരുമാറുന്ന മുതലാളിയെ ജീവനക്കാര്‍ക്ക് ഏറെ ഇഷ്ടമാണ് എന്ന് ബസ് വാങ്ങല്‍ വില്‍ക്കല്‍ ബ്രോക്കറും അദ്ദേഹത്തിന്റെ സുഹൃത്തുമായ ജോര്‍ജ്ജ് പറയുന്നു.  ആരോഗ്യ പ്രശ്നങ്ങളില്ലാത്തപ്പോള്‍ ഡ്രൈവിംഗ് ക്ലീനര്‍ എന്നീ ഉത്തരവാദിത്വങ്ങളും കക്ഷി ഏറ്റെടുക്കാറുണ്ട്. 9ബസ്സുകള്‍ സ്വന്തമായുള്ള വിവരം വളരെ കുറച്ചു പേര്‍ക്കെ അറിവുള്ളൂ. 

എന്തായാലും ഡിങ്കനെ ബസ്സില്‍ നിന്നും മാറ്റാനുള്ള തീരുമാനമില്ല എന്ന് സുഗതന്‍ ചേട്ടന്‍ പറയുന്നു. തന്റെ വളര്‍ച്ചയുടെ ഒരു ഭാഗമായാണ് അതെന്ന് കക്ഷി കരുതുന്നു. ഇനിയിപ്പോ മുതലാളി ഡിങ്കനെ മാറ്റാന്‍ ശ്രമിച്ചാല്‍ പോലും ഡിങ്കോയിസ്റ്റുകള്‍ സമ്മതിക്കുമോ എന്നാണ് സംശയം. മൂന്ന്‍ ബസ്സ്‌ ഉണ്ടായിരുന്നെങ്കിലും ഒഫീഷ്യല്‍ ഡിങ്കവാഹിനി എന്നു പറയാന്‍ ഇനി കേരളത്തില്‍ ആകെപ്പാടെയുള്ളത് അനുപമ ട്രാവല്‍സിലെ ഈ ബസ് മാത്രമേയുള്ളൂ. വിശ്വസിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം ഉണ്ടെന്നു പറയുന്ന ഡിങ്കോയിസത്തിന്റെ ഫേസ്ബുക്ക് പേജില്‍ ഇത് ഒഫീഷ്യല്‍ ആയി അംഗീകരിച്ചിട്ടുണ്ട്.

ജയ് ഡിങ്ക ഭഗവാന്‍! 

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖകന്‍)

വി ഉണ്ണികൃഷ്ണന്‍

സ്ഥലം ഏറണാകുളം ജില്ലയിലെ ആവോലിച്ചാല്‍- തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ സ്ഥിരവാസികളായ ഡിങ്കോയിസ്റ്റുകള്‍ എന്നും രാവിലെ 6.20 മുതല്‍ റോഡ്‌ സൈഡില്‍ ഫാളിന്‍ ആവും. അന്യജില്ലകളിലെ വിശ്വാസികള്‍ക്കൊന്നും ലഭിക്കാത്ത പൂര്‍വ്വജന്മ പുണ്യം സിദ്ധിച്ചവര്‍ക്ക് മാത്രമുണ്ടാവുന്ന ഒരു അവസരത്തിന്നായാണ് കണ്ണില്‍ എണ്ണയൊഴിച്ചുള്ള ആ കാത്തിരിപ്പ്. അരുണകിരണങ്ങള്‍ അല്‍പ്പമാത്രയായ വെളിച്ചം മാത്രം നല്‍കുന്ന സമയം ദൂരെ നിന്നും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം വിതറി പ്രപഞ്ചത്തിലെ ഇരുട്ടകറ്റുന്ന ഫോറിന്‍ ടോര്‍ച്ചായ ഡിങ്കനയനങ്ങള്‍ പോലെ ഇരട്ടക്കണ്ണുകളും തെളിച്ച് എത്തുന്ന‘ഡിങ്കവാഹിനിയെ കണികാണാനായി അനേകഭക്തര്‍ കണി കാണാനായി വഴിവക്കിലുണ്ടാവും. കണ്ടാല്‍ അന്നത്തെ ദിവസം അനുഗ്രഹത്തിന്റെ ചാകരയായിരിക്കും എന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട് (വിശുദ്ധ ബാലമംഗളം ലക്കം 18:14). 

വിശ്വാസികള്‍ക്ക് ഇത് ഡിങ്കവാഹിനിയാണെങ്കില്‍ ആവോലിച്ചാല്‍-തൊടുപുഴ റൂട്ടിലെ യാത്രക്കാര്‍ക്കെല്ലാം ഇത് അനുപമ എന്ന ലൈന്‍ ബസ് ആണ്. ഡിങ്കനെപ്പോലെ സമയത്തെത്തുന്ന പ്രൈവറ്റ് ബസ് . ഡിങ്കമതത്തിനെ കണ്ണടച്ചെതിര്‍ക്കുന്ന ശത്രുവിഭാഗമായ മായാവിസ്റ്റുകള്‍ക്കും കപീഷ് ഫാന്‍സിനും ചോദ്യമുണ്ടാവും നിങ്ങളുടെ ഡിങ്കനെന്താ പറക്കാന്‍ വയ്യാത്തോണ്ട് ഇപ്പൊ ബസ്സിലാണോ യാത്ര എന്ന്? ഉത്തരം റെഡി തൂണിലും തുരുമ്പിലും ഉണ്ട് ഡിങ്കന്‍, അത്ബസ്സിലും ആകാം എന്ന് വിശ്വാസികള്‍ മനസ്സിലാക്കുന്നു, അവിശ്വാസികള്‍ തള്ളിപ്പറയുന്നു എന്നു മാത്രം. ഇത് ഡിങ്കോയിസ്റ്റുകളുടെ വിശ്വാസം, ഇനി ഈ കഥയിലെ  കഥാപാത്രങ്ങളിലേക്ക്‌ വരാം. അതില്‍ പ്രധാനി അനുപമ എന്ന ബസ്സാണ്. എന്താണ് ഈ ബസ്സിനോട്‌ ഡിങ്കോയിസ്റ്റുകള്‍ക്ക് ഇത്ര പ്രിയം? കണി കാണാന്‍ വിശ്വാസികള്‍ ക്യൂ നില്‍ക്കുന്ന തരത്തില്‍ എന്താണീ പ്രൈവറ്റ് ബസ്സിനുള്ള പ്രത്യേകത.

അതിനുത്തരം ബസ്സിന്റെ ഇരുവശങ്ങളിലും ബസ്സ്‌ ജീവനക്കാരുടെയും നാട്ടുകാരുടെയും ഭാഷയില്‍ ബസ്സിന്റെ ‘പള്ളയ്ക്ക്’ നോക്കിയാല്‍ മതി. പര്‍വതശിഖരങ്ങള്‍ തകര്‍ത്തുകൊണ്ട് അനന്തവിഹായസ്സിലേക്ക്  മുഷ്ടി ചുരുട്ടി പറക്കുന്ന ഡിങ്കന്റെ ചിത്രമാണ്‌ ഇതിനെ ഡിങ്കോയിസ്റ്റുകളുടെ പ്രിയവാഹനമാക്കുന്നത്. അവശ്യ ഘട്ടത്തില്‍ തന്നെ വിളിച്ച ഭക്തനെ രക്ഷിക്കാനുള്ള പോക്കാണ് അതിലെന്ന് വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. അതു കൂടാതെ ബസ്സിന്റെ പിന്‍ വശത്തെ ഗ്ലാസ്സിലും ഉണ്ട്  ‘പൊട്ടിത്തെറിക്കുന്ന’ ഡിങ്കന്‍. പിന്നെ അവിടവിടെയായി ചെറിയ ഡിങ്കന്മാരും. വിശ്വാസികള്‍ പറയാറുള്ളതുപോലെ ‘സര്‍വ്വം ഡിങ്കമയം’. മുന്‍-പിന്‍ ഭാഗങ്ങളില്‍ നോക്കിയാല്‍ ഡിങ്കനെക്കൂടാതെ തലപ്പള്ളില്‍ എന്ന പേരും കറുത്ത അക്ഷരത്തില്‍ കാണാന്‍ കഴിയും, അത് ബസ് ഓണറുടെ വീട്ടുപേരാണ്,  സുഗതന്‍ ചേട്ടന്റെ.

ഒരു ബസ്സിന്റെ കാര്യം മാത്രമാണ് ഇപ്പോള്‍ പറഞ്ഞത്. നിലവില്‍ 9 ബസ്സുകള്‍ സ്വന്തമായി ഉള്ള സുഗതന്‍ ചേട്ടന്‍ ഡിങ്കോയിസ്റ്റ് ആണെന്നൊക്കെ വിശ്വാസികള്‍ പറയും. ഈ 9 ബസ്സുകളുടെയും പിന്‍ഭാഗത്ത് ഉള്ള ‘പൊട്ടിത്തെറിക്കുന്ന’ ഡിങ്കനാണ് അതിനു കാരണം. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള അനുപമ എന്ന പേരിലുള്ള ബസ്സുകള്‍ മുഴുവനും കണ്ടാല്‍ ആര്‍ക്കും അങ്ങനെ തോന്നാം. സംശയം ന്യായമാണ്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍.

ചോദ്യം സുഗതന്‍ ചേട്ടനോടാണെങ്കില്‍ ഉത്തരവും ശടെയ് എന്നു കിട്ടും. ശക്തരില്‍ ശക്തന്‍, എതിരാളിക്കൊരു പോരാളി എന്ന ഡിങ്കന്റെ പഞ്ച് ലൈന്‍ ആണ് തന്നെ ആകര്‍ഷിച്ചത് എന്ന് അദ്ദേഹം പറയും. അനീതിക്കെതിരെ പോരാടുന്ന സ്വഭാവമുള്ള സൂപ്പര്‍ഹീറോയോടുള്ള താല്‍പ്പര്യം അങ്ങനെ ഘടകങ്ങള്‍ വേറെ. എന്ന്? എപ്പോ? എങ്ങനെ ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം വേണമെങ്കില്‍ കുറച്ച് ഫ്ലാഷ്ബാക്ക് കൂടി വേണ്ടി വരും

ഫ്ലാഷ്ബാക്ക്

ബസ് ജീവനക്കാരുടെ ഭാഷയില്‍ പറയുന്നതുപോലെ 1985ല്‍ ഡോറിലാണ് (ക്ലീനര്‍) സുഗതന്‍ ചേട്ടന്റെ ജീവിതം ആരംഭിക്കുന്നത്. പിന്നീട്  ബസ്സ്‌ ഡ്രൈവര്‍ ആയി. അദ്ധേഹത്തിന്റെ സേവനത്തില്‍ ആകൃഷ്ടനായ ഉടമയാണ്  കെഎല്‍ 6-5022 എന്ന നമ്പറിലെ ബസ്സ്‌ സുഗതന്‍ ചേട്ടന് നല്‍കുന്നത്. അതിന്‍റെ ഓണറും ഡ്രൈവറും ക്ലീനറും ഒക്കെയായി തുടര്‍ന്ന കക്ഷി 2003ല്‍ സ്വന്തമായി ബസ്സ്‌ വാങ്ങി. കെഎല്‍ 17-4182 രജിസ്ട്രെഷനിലുള്ള ആ ബസ്സ് മുതലാണ് ഡിങ്ക ചരിതം സമാരംഭിക്കുന്നത്. ആദ്യമായി സുഗതന്‍ ചേട്ടന്റെ ബസ്സിന്റെ പള്ളയില്‍ കേറുന്നത് ഒരു കടുവയാണ്. പിന്നെയാണ് വിശ്വാസികളുടെ ഡിങ്കവാഹിനിയായി അനുപമ എന്ന പേരിലെ ബസ്സ്‌ മാറുന്നത്.  പിന്നങ്ങോട്ട് വച്ചടി വച്ചടി കയറ്റമായിരുന്നു സുഗതന്‍ ചേട്ടന് എന്നും അതിനുള്ള നന്ദി സൂചകമായാണ് വിളിച്ചാല്‍ വിളിപ്പുറത്തുള്ളവനായ ഡിങ്കന്റെ ചിത്രം എല്ലാ ബസ്സിലും പതിപ്പിച്ചത് എന്ന് ഡിങ്കോയിസ്റ്റുകള്‍ പറയും. അതില്‍ അല്‍പ്പം സത്യമില്ലാതില്ല, വളര്‍ച്ചയുടെ കാര്യത്തില്‍ മാത്രം.കാരണം  അടുത്തടുത്ത വര്‍ഷങ്ങളില്‍ പുതിയ ബസ്സുകള്‍ പലതെത്തി. എല്ലാത്തിന്റെയും പിന്‍ ഭാഗത്തെ എമര്‍ജന്‍സി എക്സിറ്റ് ഗ്ലാസില്‍ ഡിങ്കന്‍ എത്തും. കമ്പ്ലീറ്റ് ഡിങ്കമയം ആയിരുന്ന മൂന്നു ബസ്സുകളായിരുന്നു നേരത്തെ അനുപമ എന്ന പേരില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ ഒരെണ്ണം മാത്രമേയുള്ളൂ.

ഡിങ്കന്റെ ചിത്രത്തിനുമുണ്ടൊരു കഥ. ബസിന്റെ പള്ളയിലെ  ചിത്രങ്ങള്‍ വരച്ചതാണ്, ഇപ്പോള്‍ കണ്ടു വരാറുള്ള സ്റ്റിക്കര്‍ ഒട്ടിക്കല്‍ അത്രയ്ക്കങ്ങോട്ട് പ്രാബല്യത്തില്‍ വന്നിരുന്നില്ല അക്കാലത്ത്. തൊടുപുഴയുള്ള രാജീവ് എന്ന കലാകാരനാണ് ഡിങ്കനെ അനുപമയില്‍ കയറ്റുന്നത്. വരച്ചതിനു മാത്രം 10000 രൂപ ചെലവായി, പെയിന്റ് വേറെ. മുന്‍-പിന്‍ വശങ്ങളില്‍ ഇപ്പോഴുള്ളത് സ്റ്റിക്കറാണ്. വരയ്ക്കാന്‍ ആളെ കിട്ടാന്‍ പ്രയാസമായതിനാല്‍ സൈഡിലെ പടം നിര്‍ത്തി ബാക്കിയിടത്തൊക്കെ സ്റ്റിക്കര്‍ ചെയ്യുന്നതാണ്‌ എളുപ്പം എന്ന് സുഗതന്‍ ചേട്ടന്‍ പറയുന്നു. വരയ്ക്കാന്‍ ആളെ കിട്ടാതെ വരുമ്പോള്‍ ബസ് ഇറങ്ങാന്‍ താമസിക്കുമെന്ന കാരണവും അതിനുപിന്നിലുണ്ട്.

മൂവാറ്റുപുഴ തൊടുപുഴ റൂട്ടില്‍ ഓടുന്ന  ബസ്സിലെ നക്ഷത്രം പതിപ്പിച്ച ഡിങ്കന്റെ ഉടുപ്പിനും  ചുവന്ന ജട്ടിയ്ക്കും നിറം മങ്ങുന്ന സമയം ഒരു വട്ടം കൂടി പെയിന്റ് അടിച്ച് തെളിച്ച് വണ്ടി വീണ്ടും നിരത്തിലിറങ്ങും. വാങ്ങുന്നത് പുതിയ വണ്ടിയാണെങ്കില്‍ രണ്ടു വര്ഷം കൂടുമ്പോള്‍ റീ പെയിന്‍റ്റിംഗ്, അല്ലെങ്കില്‍ ഓരോ വര്‍ഷവും. ഒരു കൊല്ലം മുന്‍പ് വരെ മൂന്നു കമ്പ്ലീറ്റ് ഡിങ്കന്‍ ബസ്സുകള്‍ ആയിരുന്നു കക്ഷിയ്ക്കുണ്ടായിരുന്നത്. എല്ലാത്തിനും ഒരേ നിറം ,കറുപ്പ്. ആ നിറം ബസ്സില്‍ അടിക്കാന്‍ തുടക്കം ഇട്ടത് സുഗതന്‍ ചേട്ടനാണ് എന്ന് കോതമംഗലം ബസ്സ്‌ സ്റ്റാന്‍ഡിലെ ഫ്രീക്കന്‍മാര്‍ പറയും. അതിനു ശേഷമാണ് മറ്റു ബസ്സ്‌ ഉടമകളും ആ ട്രെന്‍ഡ് പിന്തുടര്‍ന്നത്.

സൈലന്റ് മുതലാളി

ബസ്സുകളെക്കുറിച്ച് പറഞ്ഞിട്ട് അതിന്‍റെ ഓണറിനെക്കുറിച്ച് പറയാതിരിക്കുന്നതെങ്ങനെ.അനീതിക്കെതിരെ പ്രതികരിക്കുന്ന ശക്തരില്‍ ശക്തനായ ഡിങ്കന്റെ അതേ സ്വഭാവം തന്നെയാണോ കക്ഷിക്കും എന്ന് ഒരു രഹസ്യ ചോദ്യം ആളിരിക്കെത്തന്നെ ചോദിച്ചാല്‍ ആരോഗ്യത്തിന്റെ കാര്യത്തിലാണെങ്കില്‍ ആ ചോദ്യം സെന്‍സര്‍ ചെയ്യണം എന്ന് മാനേജര്‍ ഷാജി പറയുന്നു. കാരണം സുഗതന്‍ ചേട്ടന്‍ ഒരു കൃശഗാത്രനാണ് എന്ന് തന്നെ. വഴക്കുകളില്‍ നിന്ന് ഒഴിഞ്ഞു നടക്കുകയാണ് ഇദ്ദേഹത്തിന്റെ പതിവ്, തന്നോട് ആരെങ്കിലും മൈക്കിട്ടു കേറാന്‍ വന്നാലും ആള്‍ തര്‍ക്കിക്കാന്‍ നില്‍ക്കാറില്ല. രണ്ടു മക്കളോടും ഭാര്യയോടും കൂടി നേര്യമംഗലത്തു താമസിക്കുന്ന സുഗതന്‍ ചേട്ടന്‍ ബസ്സ്‌  മുതലാളിമാര്‍ക്കിടയിലും വ്യത്യസ്തനാണ്. 50ല്‍ അധികം ജീവനക്കാരുണ്ട് അനുപമ  ട്രാവല്‍സില്‍. എല്ലാവരോടും ഒരേപോലെ പെരുമാറുന്ന മുതലാളിയെ ജീവക്കാര്‍ക്ക് ഏറെ ഇഷ്ടമാണ് എന്ന് ബസ് വാങ്ങല്‍ വില്‍ക്കല്‍ ബ്രോക്കറും അദ്ദേഹത്തിന്റെ സുഹൃത്തുമായ ജോര്‍ജ്ജ് പറയുന്നു.  ആരോഗ്യ പ്രശ്നങ്ങളില്ലാത്തപ്പോള്‍ ഡ്രൈവിംഗ് ക്ലീനര്‍ എന്നീ ഉത്തരവാദിത്വങ്ങളും കക്ഷി ഏറ്റെടുക്കാറുണ്ട്. 9ബസ്സുകള്‍ സ്വന്തമായുള്ള വിവരം വളരെ കുറച്ചു പേര്‍ക്കെ അറിവുള്ളൂ. 

എന്തായാലും ഡിങ്കനെ ബസ്സില്‍ നിന്നും മാറ്റാനുള്ള തീരുമാനമില്ല എന്ന് സുഗതന്‍ ചേട്ടന്‍ പറയുന്നു. തന്റെ വളര്‍ച്ചയുടെ ഒരു ഭാഗമായാണ് അതെന്ന് കക്ഷി കരുതുന്നു. ഇനിയിപ്പോ സുഗതന്‍ കക്ഷി ഡിങ്കനെ മാറ്റാന്‍ ശ്രമിച്ചാല്‍ പോലും ഡിങ്കോയിസ്റ്റുകള്‍ സമ്മതിക്കുമോ എന്നാണ് സംശയം. മൂന്ന്‍ ബസ്സ്‌ ഉണ്ടായിരുന്നെങ്കിലും ഒഫീഷ്യല്‍ ഡിങ്കവാഹിനി എന്നു പറയാന്‍ ഇനി കേരളത്തില്‍ ആകെപ്പാടെയുള്ളത് അനുപമ ട്രാവല്‍സിലെ ഈ ബസ് മാത്രമേയുള്ളൂ. വിശ്വസിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം ഉണ്ടെന്നു പറയുന്ന ഡിങ്കോയിസത്തിന്റെ ഫേസ്ബുക്ക് പേജില്‍ ഇത് ഒഫീഷ്യല്‍ ആയി അംഗീകരിച്ചിട്ടുണ്ട്. നേരത്തേ ഉണ്ടായിരുന്ന കെഎല്‍ 44-5052 നമ്പര്‍ അടക്കം.  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍