UPDATES

കായികം

ദീപയ്ക്കും ജിത്തുവിനും രാജീവ് ഗാന്ധി ഖേല്‍രത്‌ന

Avatar

അഴിമുഖം പ്രതിനിധി

മെഡല്‍ നേട്ടത്തേക്കാള്‍ തിളക്കമുള്ള പ്രകടനത്തോടെ ഒളിമ്പിക്‌സ് വേദിയില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ ദീപ കര്‍മാക്കറിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം. ദീപയ്ക്കു പുറമെ ഷൂട്ടര്‍ ജിത്തു റായിയും ഇതേ പുരസ്‌കാരത്തിന് അര്‍ഹനായി. അര്‍ജുന അവാര്‍ഡ് ലഭിക്കാത്ത വ്യക്തിക്ക് ഖേല്‍ രത്‌ന നല്‍കാറില്ല എന്ന പതിവ് തെറ്റിച്ചാണ് ദിപയ്ക്ക് പുരസ്‌കാരം നല്‍കിയത്. ഒളിമ്പിക്‌സിലെ മികച്ച പ്രകടനം കാഴ്ചവെച്ച ദിപയെ പ്രത്യേക എന്‍ട്രിയായി കണക്കാക്കിയാണ് ജൂറിയുടെ പുരസ്‌കാര സമര്‍പ്പണം. ഷൂട്ടിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതിനാണ് ജിത്തു റായിക്ക് ഖേല്‍രത്‌ന നല്‍കിയത്. 

രണ്ട് ഖേല്‍ രത്‌നയും 15 അര്‍ജുന അവാര്‍ഡുമാണ് ഇത്തവണ നല്‍കുന്നത്. സ്‌റ്റേപ്പിള്‍ ചേസ് താരം ലളിതാ ബബര്‍, ഹോക്കി താരം വി ആര്‍ രഘുനാഥ്, അമ്പെയ്ത്ത് താരം രജത്ത് ചൗഹാന്‍, ബില്യാര്‍ഡ്‌സ് താരം സൗരവ് കോത്താരി, ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ ബോക്‌സിങ് താരം ശിവ് ഥാപ്പ, അപൂര്‍വി ചന്ദേല എന്നിവരുള്‍പ്പെടെ 15 പേര്‍ക്കാണ് അര്‍ജുന അവാര്‍ഡ് ലഭിച്ചികരിക്കുന്നത്. 

അതേസമയം സാധ്യതാ പട്ടികയിലുണ്ടായിരുന്ന നാല് മലയാളികള്‍ക്കും പുരസ്‌കാരങ്ങളില്ല. ഇത്തവണത്തെ കായിക പുരസ്‌കാരങ്ങള്‍ റിയോ ഒളിമ്പിക്‌സിലെ പ്രകടനം കണക്കിലെടുത്താണ് നല്‍കിയിട്ടുള്ളത്. പുരസ്‌കാരത്തിന്റെ അന്തിമ പട്ടിക സമിതി കായിക മന്ത്രാലയത്തിന് സമര്‍പ്പിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍