UPDATES

നല്ല റോഡുമില്ല, സര്‍വീസ് സെന്ററുമില്ല; ബിഎംഡബ്യു കാര്‍ ദീപ കര്‍മാക്കര്‍ തിരികെ നല്‍കുന്നു

അഴിമുഖം പ്രതിനിധി

റിയോ ഒളിംപിക്സിലെ പ്രകടനത്തിന് സമ്മാനമായി ലഭിച്ച കോടികൾ വിലവരുന്ന ബിഎംഡബ്ല്യൂ കാർ ജിംനാസ്റ്റിക് താരം ദീപ കർമാക്കർ ഹൈദരാബാദ് ബാഡ്മിന്റന്‍ അസോസിയേഷനെ തിരിച്ചേല്‍പ്പിക്കുന്നു.
അഗർത്തലയിൽ  ബിഎംഡബ്ല്യൂ കാറിന്റെ സര്‍വീസ് സെന്ററില്ലെന്നും അവിടുത്തെ കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ ആഡംബര കാർ പരിപാലിച്ചു കൊണ്ട് പോകുന്നത് ശ്രമകരമാണെന്ന കാരണങ്ങൾ പറഞ്ഞാണ് കാർ മടക്കി നൽകുന്നത്.

പ്രൗഢഗംഭീരമായി ഹൈദരാബാദിൽ നടന്ന ചടങ്ങിൽ സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നു കാർ സമ്മാനിച്ചത്. ഹൈദരാബാദ് ബാഡ്മിന്റന്‍ അസോസിയേഷനു വേണ്ടി വി. ചാമുണ്ഡേശ്വരം ആണ് കാറുകൾ സ്പോൺസർ ചെയ്തിരുന്നത്. കാർ മടക്കി നൽകാനുള്ള തീരുമാനം താനും ദീപയും കുടുംബാംഗങ്ങളും ഒരുമിച്ചെടുത്തതാണെന്നു ദീപയുടെ കോച്ച്  ബിശ്വേശ്വര്‍ നന്ദി വ്യക്തമാക്കി. കാറിനു തുല്യമായ തുക ദീപക്ക് കൈമാറിയാൽ മതി എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ദീപയുടെ അപേക്ഷ ഹൈദരാബാദ് ഹൈദരാബാദ് ബാഡ്മിന്റന്‍ അസോസിയേഷൻ സ്വീകരിച്ചിട്ടുണ്ട്.

റിയോയിൽ മെഡൽ നേടിയ പിവി സിന്ധുവിനും സാക്ഷി മാലിക്കിനും കാർ സമ്മാനമായി നൽകിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍