UPDATES

എഡിറ്റര്‍

ദിപ കുതിച്ചു ചാടിയത് ചരിത്രത്തിലേക്ക്

Avatar

ദിപ കര്‍മാക്കര്‍ ചരിത്രം കുറിച്ചിരിക്കുകയാണ്. ഒളിമ്പിക്സില്‍ ജിംനാസ്റ്റിക്സ്‌ മത്സര വിഭാഗത്തില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ദിപ. ത്രിപുര എന്ന കൊച്ചു സംസ്ഥാനത്തെ ഇന്ന് രാജ്യം ഉറ്റുനോക്കുന്നത് ദിപയിലൂടെയാണ്.

വോല്‍ട്ടിംഗ് മേശയ്ക്ക് 25 മീറ്റര്‍ അകലെ റണ്‍വേയുടെ തലയ്ക്കല്‍ നില്‍ക്കുമ്പോള്‍ ദിപയുടെ മനസ്സില്‍ എന്താവും ഉണ്ടാവുക? ഒന്നു പിഴച്ചാല്‍ വേദിയില്‍ തന്നെ മാത്രം നോക്കി നില്‍കുന്ന കാഴ്ചക്കാര്‍ക്ക് മങ്ങലേല്‍ക്കും. അവരുടെ ആര്‍പ്പുവിളികളുടെ ശബ്ദം താഴും.

ജഡ്ജസ് മേശയില്‍ നിന്നും വരുന്ന സിഗ്നലിനായി കാക്കുകയാവും താരം.സിഗ്നല്‍ ലഭിക്കണ്ട താമസം. റണ്‍വേയില്‍ നിന്ന് താരം കുതിക്കും. മനസ്സില്‍ കൃത്യത മാത്രം. കോച്ച് പഠിപ്പിച്ച ടെക്നിക്ക് കൃത്യതയോടെ നടപ്പിലാക്കുക മാത്രമാവും അപ്പോള്‍ ലക്ഷ്യം.

വോല്‍ട്ടിംഗ് മേശയില്‍ കുത്തി വായുവില്‍ ഉയര്‍ന്നു പൊങ്ങി രണ്ടു തവണ മലക്കം മറിഞ്ഞു ഒടുവില്‍ നിലത്ത് നില്‍കുന്നു. വളരെ കൃത്യതയോട് കൂടിയ നിര്‍വഹണം. കമന്‍ന്ററി ബോകിസില്‍ നിന്ന് ആ ആരവം ഉണ്ടാകുന്നു. “ അവള്‍ അത് ചെയ്തിരിക്കുന്നു. ഭംഗിയായി”

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കുക

http://goo.gl/J6ZOe9

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍