UPDATES

കാര്‍ അപകടത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന് ഗുരുതര പരിക്ക്

അഴിമുഖം പ്രതിനിധി

സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ രണ്ടരയോടെ എറണാകുളം ചമ്പക്കരയില്‍ സിദ്ധാര്‍ത്ഥ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ടു മതിലിലിടിച്ചാണ് അപകടമുണ്ടായത്.

സിദ്ധാര്‍ത്ഥിനെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍തന്നെ മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്‌കത്തില്‍ രക്തസ്രാവമുള്ളതിനാല്‍ അപകടവസ്ഥയിലാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

ഭരതന്റെയും കെ.പി.എ.സി ലളിതയുടെയും മകനാണ് സിദ്ധാര്‍ഥ് ഭരതന്‍. നമ്മള്‍ എന്ന സിനിമയില്‍ നായകനായിട്ടാണ് സിനിമയിലേക്ക് വന്നത്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ? എന്നീ രണ്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. രസികന്‍, കാക്കക്കുറുമ്പന്‍ തുടങ്ങി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍