UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചോദ്യം ചെയ്തത് എംടിയെന്ന ബിസിനസുകാരനെ; അലി അക്ബര്‍

മുഖ്യമന്ത്രിയുടെ ആശ്രിതനായതിനാല്‍ കമലിനെ തേടി ഇനിയും അവസരങ്ങള്‍ വരും

ബിജെപി ചോദ്യം ചെയ്തത് എംടി വാസുദേവന്‍ നായര്‍ എന്ന ബിസിനസുകാരനെയാണെന്നു സംവിധായകന്‍ അലി അക്ബര്‍. ഇടതു ഫാസിസത്തിനെതിരേ ബിജെപിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു അലി അക്ബറിന്റെ വിമര്‍ശനം. എംടിയിലെ വിമര്‍ശകനെയല്ല, ബിസിനസുകാരനെയാണു ചോദ്യം ചെയ്തതെന്നായിരുന്നു അലി അക്ബറിന്റെ വാക്കുകള്‍.

എംടിയും കമലുമെല്ലാം സിപിഎം അജണ്ട നടപ്പാക്കുകയാണെന്നും ഇടതു സാംസ്‌കാരിക ഫാസിസം കലാകാരന്മാര്‍ തുറന്നു കാട്ടണമെന്നും അലി അക്ബര്‍ പറഞ്ഞു.

തിലകനെ സിനിമയില്‍ സഹകരിപ്പിച്ചതിനെ തുടര്‍ന്നു തന്നെ സിനിമസംഘടനയില്‍ നിന്നും പുറത്താക്കിയ കമലിനു അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് പറയാന്‍ എന്ത് അധികാരമാണുള്ളതന്നും മുഖ്യമന്ത്രിയുടെ ആശ്രിതനായതിനാല്‍ കമലിനെ തേടി ഇനിയും അവസരങ്ങള്‍ വരുമെന്നും അലി അക്ബര്‍ പരിഹസിച്ചു. നുഴഞ്ഞുകയറി സിനിമസംഘടനകളെ ചുവപ്പണിയിച്ചയാളാണ് ബി ഉണ്ണികൃഷ്ണനെന്നും അലി അക്ബര്‍ ആരോപിച്ചു.

സാംസ്‌കാരിക സംഗമത്തില്‍ ബജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍, പി കെ സുകുമാരന്‍, കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി തുടങ്ങിയയവര്‍ പങ്കെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍