UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംവിധായകന്‍ കെ ആര്‍ മോഹനന്‍ അന്തരിച്ചു

നിരവധി ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയിരുന്നു

ചലച്ചിത്ര സംവിധായകന്‍ കെ ആര്‍ മോഹനന്‍ അന്തരിച്ചു. നിരവധി ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയിരുന്നു. ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയതില്‍ അദ്ദേഹത്തിനുള്ള പങ്ക് വളരെ വലുതാണ്.

1975ലാണ് ആദ്യ ചിത്രമായ അശ്വത്ഥാമ സംവിധാനം ചെയ്തത്. മാടമ്പ് കുഞ്ഞിക്കുട്ടന്റെ നോവലിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രം ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടി. സി വി ശ്രീരാമന്റെ ചെറുകഥയെ അടിസ്ഥാനമാക്കി 1987ല്‍ പുരുഷാര്‍ത്ഥം എന്ന ചിത്രവും സംവിധാനം ചെയ്തു. 1992ല്‍ സ്വയമെഴുതി സംവിധാനം ചെയ്ത സ്വരൂപം പുറത്തുവന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദധാരിയായിരുന്നു.

കെ ആര്‍ മോഹനന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന കാലത്താണ് കുട്ടികള്‍ക്ക് വേണ്ടിയുള്ള ചലച്ചിത്ര ആസ്വാദന ക്യാമ്പുകള്‍ ആരംഭിച്ചത്. സ്വരൂപം ഇന്നും ചര്‍ച്ച ചെയ്യേണ്ടുന്ന സിനിമയാണ്. തീവ്രഹിന്ദുത്വ നിലപാടുകളെക്കുറിച്ച് ദീര്‍ഘവീക്ഷണത്തോടെ നിര്‍മ്മിച്ച സിനിമയാണ് അത്. സംസ്‌കാരം ഗുരുവായൂരിലെ സ്വവസതിയില്‍. കൈരളി ചാനലിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയും സേവനം അനുഷ്ഠിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍