UPDATES

ട്രെന്‍ഡിങ്ങ്

എനിക്കറിയാവുന്ന ദിലീപ് അങ്ങനെ ചെയ്തില്ലെന്നു വിശ്വസിക്കാനാണിഷ്ടം; സുന്ദര്‍ദാസ്

ഇതറിഞ്ഞ സമയത്താരും ഒന്നും പറയാതെ ഇപ്പോള്‍ എന്ത് കൊണ്ട് വിളിച്ച് പറയുന്നു

അനു ചന്ദ്ര

അനു ചന്ദ്ര

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായ വിവരം വളരെ വേദനയുണ്ടാക്കിയതായി സംവിധായകന്‍ സുന്ദര്‍ദാസ്. തനിക്കറിയാവുന്ന ദിലീപ് ഇത്തരമൊരു ക്രൈമില്‍ പെടാതിരിക്കാനും അങ്ങനെ വിശ്വസിക്കാതിരിക്കാനുമാണ് ആഗ്രഹമെന്നും സുന്ദര്‍ദാസ് അഴിമുഖത്തോട് പറഞ്ഞു.

ദിലീപില്‍ നിന്ന് ഞാനിങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല. അവസാന നിമിഷമെങ്കിലും ദിലീപ് അതിലുണ്ടാകില്ല എന്ന് വിശ്വസിച്ചിരുന്നു. പക്ഷേ അറസ്റ്റ് ചെയ്തു എന്ന് പറയുമ്പോള്‍ അത് വളരെ ദൗര്‍ഭാഗ്യകരമായ കാര്യമായി പോയി. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അത്. വളരെ വേദനയോടെയാണ് ആ വാര്‍ത്ത കേട്ടത്. കൂടുതല്‍ വിവരങ്ങള്‍ എനിക്കിതിനെപ്പററി അറിയില്ല. വലിയ വലിയ സാമ്പത്തികനേട്ടങ്ങള്‍ക്കെല്ലാം പുറകില്‍ ഒരു ക്രൈം ഉണ്ടാകും എന്നൊരു പറച്ചില്‍ ഉണ്ട്. എന്റെ അനുഭവത്തില്‍ സിനിമയില്‍ ഇത്തരത്തിലൊരു സംഭവം ഉണ്ടെന്നത് എന്നെ ഇപ്പോള്‍ ഞെട്ടിച്ചു കളഞ്ഞു. മലയാള സിനിമയില്‍ അങ്ങനെയൊന്നും എന്റെ അറിവില്‍ നടന്നുകേട്ടിരുന്നില്ല. പക്ഷേ ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകളിലും മറ്റും സിനിമപ്രവര്‍ത്തകര്‍ ഇക്കാര്യങ്ങളൊക്കെ തുറന്നു പറയുന്നു. പക്ഷെ എന്തുകൊണ്ട് അന്നൊന്നും ആരും ഇതൊന്നും തുറന്നു പറഞ്ഞില്ല? ഇതറിഞ്ഞ സമയത്താരും ഒന്നും പറയാതെ ഇപ്പോള്‍ എന്ത് കൊണ്ട് വിളിച്ച് പറയുന്നു. അത് നേരത്തെ പറയേണ്ട കാര്യമല്ലേ. എനിക്കറിയുന്ന ദിലീപ് ഇത്തരത്തിലുള്ള ഒരു െ്രെകമില്‍ പെടാതിരിക്കാനും അങ്ങനെ വിശ്വസിക്കാതിരിക്കാനാണ് എനിക്കിഷ്ടം; സുന്ദര്‍ദാസ് അഴിമുഖത്തോടു പറയുന്നു.

സുന്ദര്‍ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന സല്ലാപം ദിലാപിന്റെ കരിയറില്‍ വലിയ ബ്രേക്ക് നല്‍കിയ ചിത്രമാണ്. മഞ്ജു വാര്യര്‍ ആദ്യമായി നായികയാകുന്ന ചിത്രം കൂടിയാണ് സല്ലാപം. തുടര്‍ന്ന്് കുടമാറ്റം, വര്‍ണക്കാഴ്ചകള്‍, കുബേരന്‍, വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്നീ ചിത്രങ്ങളില്‍ സുന്ദര്‍ദാസും ദിലീപും ഒരുമിച്ചു. സുന്ദര്‍ദാസ് ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു വെല്‍കം ടു സെന്‍ട്രല്‍.

സല്ലാപത്തിന് രണ്ടാം ഭാഗമൊരുക്കാനും സുന്ദര്‍ദാസ് ആഗ്രഹിച്ചിരുന്നു. ദിലീപും മഞ്ജുവും ഇതിനോട് അനുകൂലമായി പ്രതികരിക്കുകയും ലോഹിതദാസ് എഴുതാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. പക്ഷേ ലോഹിയുടെ അപ്രതീക്ഷിത മരണം ആ പ്രൊജക്ട് ഇല്ലാതാക്കി.

 

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍