UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിരാശയുണ്ട്, പക്ഷേ പിന്‍മാറില്ല: സുക്കര്‍ബര്‍ഗ്

അഴിമുഖം പ്രതിനിധി

ഇന്ത്യയിലും ലോകത്തിലെ വിവിധ പ്രദേശങ്ങളിലും നിലനില്‍ക്കുന്ന കണക്ടിവിറ്റി തടസ്സങ്ങള്‍ നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പ്രതിജ്ഞാബദ്ധമെന്ന് ഫേസ് ബുക്ക് സ്ഥാപകനും തലവനുമായ മാര്‍ക്ക് സുക്കര്‍ ബര്‍ഗ്. നെറ്റ് ന്യൂട്രാലിറ്റിയില്‍ ഇന്ത്യയുടെ തീരുമാനത്തില്‍ സുക്കര്‍ ബര്‍ഗ് നിരാശ രേഖപ്പെടുത്തുകയും ചെയ്തു.

ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിന് അനവധി ഉദ്യമങ്ങളുണ്ട്. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് പ്രാപ്യമാക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഫേസ് ബുക്കില്‍ സുക്കര്‍ ബര്‍ഗ് പോസ്റ്റ് ചെയ്തു. ഇന്റര്‍നെറ്റിലെ ഉള്ളടക്കത്തിനെ ആസ്പദമാക്കി വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നത് ഇന്നലെ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) തടഞ്ഞിരുന്നു. ഇത് ഫേസ് ബുക്കിന്റെ വിവാദമായ ഫ്രീ ബേസിക്‌സ് പോലുള്ള പദ്ധതികള്‍ക്ക് തിരിച്ചടിയായിരുന്നു.

സ്വന്തം ഇഷ്ടപ്പെട പ്രകാരം ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള ഒരാളുടെ അവകാശത്തിനുമേലുള്ള കടന്നു കയറ്റമായി ഇത്തരം പദ്ധതികള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

ഫേസ് ബുക്കിന്റെ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനവധി പേരുടെ ജീവിതത്തെ മെച്ചപ്പെടുത്തിയെന്ന് സുക്കര്‍ ബര്‍ഗ് അവകാശപ്പെട്ടു. ഇന്ത്യയില്‍ ഒരു ബില്ല്യണില്‍ കൂടുതല്‍ ആളുകള്‍ക്ക് ഇന്റര്‍നെറ്റ് അപ്രാപ്യമാണെന്ന് സുക്കര്‍ പറഞ്ഞു.

ഫേസ് ബുക്കിന്റെ വിവിധ പദ്ധതികളിലൂടെ 38 രാജ്യങ്ങളിലായി 19 മില്ല്യണ്‍ ആളുകള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമായിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍