UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമ്പേ പൊളിഞ്ഞ പാകിസ്ഥാന്‍ നയം അമ്പേ പൊളിഞ്ഞ പാകിസ്ഥാന്‍ നയം; മോദിയുടെയും ഡോവലിന്റെയും ചില ഇടപാടുകള്‍

Avatar

എഡിറ്റോറിയല്‍/ടീം അഴിമുഖം

ജൂലയ് 11, 2005-നു ഡല്‍ഹി പൊലീസ് രാജ്യതലസ്ഥാനത്ത് വെച്ച് ഒരു കാര്‍ തടയുകയും അധോലോക കുറ്റവാളി ഛോട്ട രാജന്റെ അടുത്ത സഹായി വിക്കി മല്‍ഹോത്രയെ പിടികൂടുകയും ചെയ്തു. ആശ്ചര്യമെന്ന് തോന്നാം, മല്‍ഹോത്രയെ അനുഗമിച്ചിരുന്നത് ഇപ്പോഴത്തെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ ആയിരുന്നു. ഇന്ത്യയുടെ വിദേശകാര്യ നയത്തെ ഇന്നിപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ നിയന്ത്രിക്കുന്നത് ഡോവലാണ്. പ്രത്യേകിച്ചും ദുരന്തസമാനമായ പാകിസ്ഥാന്‍ 

2005-ലെ സംഭവം പരസ്യമായപ്പോള്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറഞ്ഞത്, വിരമിച്ചെങ്കിലും ദാവൂദ് ഇബ്രാഹിമിനെ ലക്ഷ്യമിട്ട് ഛോട്ട രാജന്‍ സംഘത്തെ ഉപയോഗിച്ച് നടത്തുന്ന ഒരു ദൌത്യത്തിന്റെ ഭാഗമാണ് ഡോവല്‍ എന്നായിരുന്നു. മറു വിഭാഗം പറഞ്ഞത് ഡോവല്‍ അത് ചെയ്തത് സ്വന്തം നിലയ്ക്കാണ് എന്നാണ്.

മല്‍ഹോത്രയെ കുറിച്ച് ജാഗ്രതാ നിര്‍ദേശം നല്കിയ  മുംബൈ പൊലീസിലെ ദാവൂദിന്റെ ചാരന്മാര്‍ ഐ ബി ദൌത്യം പരാജയപ്പെടുത്തി. ദാവൂദ് സംഘവുമായി ബന്ധമുണ്ടായിരുന്ന ഒരു ഇന്‍സ്പെക്ടറെ മുംബൈ പൊലീസ് തുടര്‍ന്ന് പുറത്താക്കുകയും ചെയ്തു. ഈ നാടകത്തിന് അല്പദിവസങ്ങള്‍ക്ക് ശേഷം പ്രമുഖ പാകിസ്ഥാന്‍ ക്രിക്കറ്റ് കളിക്കാരന്‍ ജാവേദ് മിയാന്‍ദാദിന്റെ മകനുമായി ദാവൂദിന്റെ മകളുടെ വിവാഹം നടന്നു. ദുബായിലെ ഗ്രാന്‍ഡ് ഹയാത് ഹോട്ടലില്‍ വിവാഹ സത്കാരം. ദുബായ് സത്കാരത്തില്‍ പങ്കെടുക്കാന്‍ ദാവൂദും സംഘവുമെത്തുമ്പോള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘത്തിനായി ഡോവല്‍ ദാവൂദിനായുള്ള വലവിരിക്കും എന്നായിരുന്നു ഊഹാപോഹങ്ങള്‍.

പക്ഷേ, ഇന്ത്യയുടെ ചാര പ്രമുഖരില്‍ ഒരാളെ  ഒരു കൊടുംകുറ്റവാളിക്കൊപ്പം ഡല്‍ഹിയിലെ ഒരു പാതയില്‍ അന്ധാളിപ്പോടെ നിര്‍ത്തിച്ച ദാവൂദ് കൂടുതല്‍ മിടുക്ക് കാണിച്ചു.

ദാവൂദിനെ പോലുള്ളവരോടും തീവ്രവാദത്തോടും കെട്ടിമറിയാനുള്ള അത്യുത്സാഹം മുന്‍ കേരള ഐ പി എസ് കേഡര്‍ ഉദ്യോഗസ്ഥന്‍ അജിത് ഡോവലിന്റെ ജനിതക ഘടനയിലുണ്ട്. പക്ഷേ 21-ആം നൂറ്റാണ്ടിലെ വളരുന്ന ഇന്ത്യക്കും അതിന്റെ ഐ ടി മോഹങ്ങള്‍ക്കും ചേരുന്നതല്ല ആ സമീപനങ്ങള്‍. കാലപ്പൊരുത്തമില്ലാത്ത ഒരു പുരാതന ജീവിയെപ്പോലെ മോദി സര്‍ക്കാരിനെ അതിന്റെ പാകിസ്ഥാന്‍ നയത്തില്‍ അബദ്ധങ്ങളില്‍ നിന്നും അബദ്ധങ്ങളിലേക്ക് നയിക്കുകയാണ് ഡോവല്‍.

ഞായറാഴ്ച, ഡോവലുമായുള്ള ചര്‍ച്ചയ്ക്ക് എത്താനിരുന്ന തങ്ങളുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് സര്‍താജ് അസീസിന്റെ ന്യൂ ഡല്‍ഹി സന്ദര്‍ശനം പാകിസ്ഥാന്‍ റദ്ദാക്കി. ഏറെയും ന്യൂ ഡല്‍ഹിയിലും പിന്നെ പാകിസ്ഥാനിലും നടന്ന അപക്വമായ നയതന്ത്ര വ്യവഹാരങ്ങളുടെ അന്ത്യത്തിലായിരുന്നു ആ തീരുമാനം. ഈ നടക്കാത്ത സംഭാഷണത്തിന്റെ നേട്ടം രണ്ടു നിര്‍ണായക വിഷയങ്ങളുടെ വെളിച്ചത്തില്‍ കാണണം.

മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ ഭരണകാലത്ത് നിരവധി ഘടകങ്ങളുടെ സ്വാധീനത്താല്‍ അന്താരാഷ്ട്ര രംഗത്ത് ഇന്ത്യ ഈ പാകിസ്ഥാന്‍ ബാധയില്‍ നിന്നും കുറെയൊക്കെ വിടുതി നേടിയിരുന്നു. വളരുന്ന സമ്പദ് രംഗം, ഇന്ത്യ-യു എസ് ആണവകരാര്‍, ചുറ്റുമുള്ള കുഴപ്പങ്ങളില്‍ നിന്നും താരതമ്യേന മാറി നിന്ന അവസ്ഥ, പിന്നെ ന്യൂ ഡല്‍ഹിയുടെ മിതവും ഒതുക്കവുമുള്ള നയതന്ത്ര ഭാഷ. ചൈനയേയും യു എസിനെയും കൂട്ടുചേര്‍ത്താണ് മിക്കവരും ഇന്ത്യയെ പരാമര്‍ശിച്ചത്. പാകിസ്ഥാനുമായി ബന്ധപ്പെടുത്തി ഇന്ത്യയെ പരാമര്‍ശിച്ചത് വളരെ വിരളം. ഈ മാറ്റം പ്രകടമായിരുന്നു. ഇന്ത്യ 21-ആം നൂറ്റാണ്ടിലെ ഒരു പ്രമുഖ ശക്തിയാകാനുള്ള കുതിപ്പിലായിരുന്നു.

അപ്പോഴാണ് നരേന്ദ്ര മോദിയും അജിത് ഡോവലും വരുന്നത്. അവര്‍ ഇന്ത്യയെയും പാകിസ്ഥാനേയും വീണ്ടും ഒരേ നുകത്തില്‍ കെട്ടി. ഇന്ത്യന്‍ നയതന്ത്ര വ്യവഹാരങ്ങള്‍ വീണ്ടും പഴയ ചാലില്‍ വീണു. പാകിസ്ഥാന്‍ ബാധ വീണ്ടും കൂടി. നയതന്ത്ര പ്രവര്‍ത്തനം ഔദ്ധത്യത്തിന്റെയും പ്രചാരണ പരിപാടിയുടെയും കൂത്തരങ്ങായി. ആഗോള ഭീകരതയുടെ കളിത്തൊട്ടിലെന്ന് കരുതുന്ന ഒരു രാജ്യത്തിനൊപ്പം ഇന്ത്യയുടെ പേര് വീണ്ടും ചേര്‍ന്നുനിന്നു. പാതി തകര്‍ന്നൊരു ഗതികിട്ടാ രാജ്യത്തിന്റെ കൂടെയൊരു കൂട്ടില്‍ കയറിയിട്ട് ഒരു ഐ ടി വന്‍ശക്തിക്ക് എന്തുകിട്ടാനാണ്?

ഏതാണ്ട് ചത്തെന്നു വന്ന ഹൂറിയത് കോണ്‍ഫറന്‍സിനെ പുതുജീവന്‍ നല്കി എഴുന്നേല്‍പ്പിച്ചു എന്നതാണു ഡോവല്‍ നയത്തിന്റെ രണ്ടാമത്തെ പ്രധാന വശം. കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി കാശ്മീരില്‍ തീവ്രവാദം കുറഞ്ഞുവരികയും കൂടുതലാളുകള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും ചെയ്തതോടെ ഹൂറിയത് അപ്രസക്തമായി തുടങ്ങിയിരുന്നു. സയ്യിദ് അലി ഷാ ഗിലാനി തലസ്ഥാനം സന്ദര്‍ശിച്ചുവോ, പാകിസ്ഥാന്‍ നയതന്ത്ര കാര്യാലയത്തിലെ വിരുന്നില്‍ പങ്കെടുത്തോ എന്നതിനെക്കുറിച്ചൊന്നും ന്യൂ ഡല്‍ഹിയിലെ ആരും ആകുലരായിരുന്നില്ല. ഇപ്പോള്‍ പാകിസ്ഥാന്‍ സുരക്ഷാ ഉപദേഷ്ടാവ് ഹൂറിയത് നേതാക്കളെ കാണരുതെന്നുള്ള മോദി സര്‍ക്കാരിന്റെ വിലക്കും അവരെ ഏതാനും മണിക്കൂറുകള്‍ മാധ്യമങ്ങളുടെ മുഴുവന്‍ കണ്ണുകളും നോക്കവേ വീട്ടുതടങ്കലില്‍ വെച്ചതും ഹൂറിയതിന് ഒരവസരം കൂടി നല്കിയിരിക്കുന്നു. കാശ്മീര്‍ തര്‍ക്കത്തില്‍ ഒരു പ്രധാന കക്ഷിയെക്കൂടി അത് കൂട്ടിച്ചേര്‍ത്തു.

മോദി സര്‍ക്കാരിന്റെ നിലവിലെ പാകിസ്ഥാന്‍ നയം എന്തെങ്കിലും സൂചനയാണെങ്കില്‍ പാകിസ്ഥാനുമായുള്ള ഒരു പരിമിത അതിര്‍ത്തി സംഘട്ടനത്തില്‍ നിന്നും നാം ഏറെ അകലെയല്ല. ചിലര്‍ക്കത് തങ്ങളുടെ നേതൃശേഷിയുടെ പൌരുഷപ്രകടനത്തിനുള്ള അവസരമായിരിക്കാം. പക്ഷേ ഇന്ത്യയിലെ 1.3 ബില്ല്യണ്‍ ജനങ്ങള്‍ക്കത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ദുരന്തമായിരിക്കും.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍