UPDATES

ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇളവുകള്‍

അഴിമുഖം പ്രതിനിധി

ഓണ്‍ലൈന്‍ വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും ഡെബിറ്റ്, ക്രെഡിറ്റ് കാഡുകള്‍ വഴി ഇന്ധനം വാങ്ങുന്നവര്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കറന്‍സിരഹിത ഇടപാടുകളിലേയ്ക്ക് നീങ്ങാന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ഉപദേശം. ഡെബിറ്റ്, ക്രെഡിറ്ര് കാഡുകള്‍ വഴിയും വാലറ്റുകള്‍ വഴിയുമുള്ള പണമിടപാടുകളാണ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.

ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 0.75 ശതമാനം ഡിസ്‌കൗണ്ട്. സീസണ്‍ ടിക്കറ്റിനായിരിക്കും ഇത് ബാധകമാവുക. ജനുവരി ഒന്നുമുതല്‍ മുംബയ് സബര്‍ബന്‍ ട്രെയ്‌നില്‍ ഇത് പ്രാബല്യത്തില്‍ വരും.

ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ വഴി ട്രെയിന്‍ ടിക്കറ്ര് ബുക്ക് ചെയ്യുന്നവര്‍ക്ക് 10 ലക്ഷത്തിന്‌റെ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ.

റെയില്‍വേ കാറ്രറിംഗ്, വിശ്രമമുറി തുടങ്ങിയവയുടെ ഉപയോഗത്തിന് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് അഞ്ച് ശതമാനം ഇളവ്

പെട്രോള്‍, ഡീസല്‍ അടക്കമുള്ള ഇന്ധനങ്ങള്‍ കാര്‍ഡുകള്‍ വഴി വാങ്ങുന്നവര്‍ക്ക് 0.75 ശതമാനം ഡിസ്‌കൗണ്ട് നല്‍കും.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് നബാര്‍ഡ് റുപേ കാര്‍ഡ് നല്‍കും.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ രാജ്യം വലിയ മാറ്റത്തിന് വിധേയമായതായി ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകള്‍ പ്രോത്സാഹിപ്പിക്കുക എന്നതും നോട്ട് അസാധുവാക്കല്‍ നടപടിയുടെ ഭാഗമാണെന്ന് ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. റിസര്‍വ് ബാങ്ക് ആവശ്യമായ കറന്‍സികള്‍ വേഗത്തില്‍ പുറത്തിറക്കുന്നുണ്ടെന്നും ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു.      

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍