UPDATES

വായിച്ചോ‌

മൗറീഷ്യസിലെ നിശബ്ദ അഗ്നിപര്‍വതങ്ങള്‍ക്ക് അടിയില്‍ ഒരു പുരാതന ഭൂഖണ്ഡം കണ്ടെത്തി

ഭൂഖണ്ഡ ഭാഗത്തിന് ഏകദേശം മൗറിഷ്യസിന്റെ വലിപ്പം വരുമെന്നാണ് അനുമാനം

മൗറീഷ്യസിലെ നിശബ്ദ അഗ്നിപര്‍വതങ്ങള്‍ക്ക് അടിയിലായി ഒരു പുരാതന ഭൂഖണ്ഡ ഭാഗം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഭൂഖണ്ഡങ്ങള്‍ തമ്മില്‍ എങ്ങനെ വിഘടിച്ചു എന്ന് പഠിക്കുന്നതിനും പുതിയ ധാതു നിക്ഷേപങ്ങള്‍ കണ്ടെത്തുന്നത് പോലെയുള്ള കാര്യങ്ങള്‍ക്കും ഇത്തരം ഭൂഖണ്ഡ ഭാഗങ്ങള്‍ കണ്ടെത്തുന്നത് പ്രയോജനപ്പെടുമെന്ന് വിറ്റ്വാട്ടര്‍സ്രാന്റ് സര്‍വകലാശാല പ്രൊഫസര്‍ ലെവിസ് അഷ്വാള്‍ പറയുന്നു.

ഭൂഖണ്ഡങ്ങള്‍ വിഭജിക്കാന്‍ തുടങ്ങുമ്പോള്‍ സമുദ്രമധ്യ വിള്ളലുകളില്‍ കൂടി മാഗ്മ തള്ളിക്കയറുമെന്നും ഇത് ഭൂഖണ്ഡങ്ങളെ വിരുദ്ധദിശയിലേക്ക് അകറ്റുമെന്നുമാണ് പഠനങ്ങള്‍ പറയുന്നു. മഡഗാസ്‌കര്‍ പോലെ വലിയ ഭൂഖണ്ഡ ഭാഗങ്ങളുള്ള ഇന്ത്യന്‍ മഹാസമുദ്രമാണ് ഇത്തരം പഠനങ്ങള്‍ക്ക് ഏറ്റവും ഉചിതമായ സ്ഥലമെന്നും അദ്ദേഹം പറയുന്നു. ഒരു അപൂര്‍വ അഗ്നിപര്‍വ പാറയായ ട്രാസൈറ്റെയില്‍ സിര്‍കോണ്‍ എന്ന ധാതുവിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് ഇവിടെ ഭൂഖണ്ഡ ഭാഗത്തിന്റെ സാന്നിധ്യമുണ്ടെന്ന് സ്ഥിതീകരിക്കപ്പെട്ടത്. പൂര്‍ണമായും മൂടപ്പെട്ടിരിക്കുന്ന ഭൂഖണ്ഡ ഭാഗത്തിന്റെ വലിപ്പം എത്രയാണെന്ന് കൃത്യമായി ഇപ്പോള്‍ നിര്‍ണയിക്കാന്‍ സാധിക്കില്ലെങ്കിലും ഏകദേശം മൗറിഷ്യസിന്റെ വലിപ്പം, അതായത് 2000 ചതുരശ്ര കിലോമീറ്റര്‍, വരുമെന്നാണ് അനുമാനം. ഇത്തരം ഭാഗങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കൂടുതലായി ചിതറിക്കിടപ്പുണ്ടാവാം എന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.

ആഫ്രിക്ക, തെക്കെ അമേരിക്ക, മഡഗാസ്‌കര്‍, ഇന്ത്യ, ഓസ്‌ട്രേലിയ, അന്റാര്‍ട്ടിക്ക എന്നീ പ്രദേശങ്ങള്‍ 500 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോണ്ട്വാന എന്ന ഒറ്റ വിസ്തൃത ഭൂപ്രദേശമായിരുന്നു. അതിഭൂഖണ്ഡം എന്ന് വിശേഷിപ്പിക്കാവുന്ന പാന്‍ഗിയയുടെ ഭാഗമായിരുന്നു ഗോണ്ട്വാന. 185 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഗോണ്ട്വാന വിഭജിക്കപ്പെടാന്‍ തുടങ്ങിയത് എന്നാണ് അനുമാനിക്കപ്പെടുന്നത്.

ഇത്തരത്തിലുള്ള വിഭജനങ്ങള്‍ ഭാവിയിലും സംഭവിക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. ഉദാഹരണത്തിന് ഇപ്പോള്‍ എത്തിയോപ്യ, കെനിയ, ടാന്‍സാനിയ എന്നിവയുള്‍പ്പെടുന്ന കിഴക്കന്‍ ആഫ്രിക്കന്‍ വിള്ളല്‍ വര്‍ദ്ധിക്കാനും അവിടെ ഒരു പുതിയ സമുദ്രതടം രൂപം കൊള്ളുകയും ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം കിഴക്ക്, പടിഞ്ഞാറ് ആഫ്രിക്കകള്‍ രണ്ട് ഭുഖണ്ഡ ഭാഗങ്ങളാവുകയും ചെയ്യാം. ഇത്തരം പഠനങ്ങളെ ഏറെ മുന്നോട്ട് കൊണ്ടുപോകാന്‍ പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.

കൂടുതല്‍ വായിക്കാം: https://goo.gl/IGn9W8

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍