UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസ്ലിം വ്യക്തി നിയമത്തില്‍ സ്ത്രീകളോട് കടുത്ത വിവേചനം: ജസ്റ്റിസ് കമാല്‍ പാഷ

അഴിമുഖം പ്രതിനിധി

മുസ്ലിം വ്യക്തി നിയമത്തില്‍ സ്ത്രീകളോട് കടുത്ത വിവേചനമെന്ന് ജസ്റ്റിസ് കമാല്‍ പാഷ. മുസ്ലിം വ്യക്തിനിയമത്തില്‍ കൂടുതല്‍ പരിഗണന കിട്ടുന്നത് പുരുഷന്‍മാര്‍ക്കാണ് എന്നും ഇങ്ങനെയുളള പുരുഷാധിപത്യത്തിന് വഴിയൊരുക്കിയത് മതമേലധ്യക്ഷന്‍മാരാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുനര്‍ജ്ജനി വനിതാ അഭിഭാഷക സമിതി സംഘടിപ്പിച്ച ഗാര്‍ഹിക പീഡന നിരോധന നിയമം സെമിനാര്‍ ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.ഖുറാന്‍ അനുശാസിക്കുന്ന അവകാശങ്ങള്‍ പോലും മുസ്ലിം സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലയെന്നും ഈ വിവേചനം അവസാനിപ്പിക്കണമെങ്കില്‍ സ്ത്രീകള്‍ തന്നെ മുന്നോട്ട് വരണമെന്നും ജസ്റ്റിസ് കമാല്‍പാഷ തുടര്‍ന്നു. പുരുഷന്‍മാര്‍ക്ക് ഒരേസമയം നാലു ഭാര്യമാരാകാമെങ്കില്‍ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് നാലു ഭര്‍ത്താക്കന്‍മാര്‍ ആയിക്കൂടാ എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തി. 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍