UPDATES

വാളയാര്‍ ചെക് പോസ്റ്റിലെ സമരം; ലോറി ഉടമാസംഘടനകളുമായി ഇന്ന് ചര്‍ച്ച

അഴിമുഖം പ്രതിനിധി

വാളയാര്‍ ചെക്ക് പോസ്റ്റില്‍ സമരം ചെയ്യുന്ന ലോറി ഉടമകളുടെ സംഘടനകളുമായി സര്‍ക്കാര്‍ ഇന്നു ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ രാത്രി എട്ടിന് ക്ലിഫ് ഹൗസിലാണു ചര്‍ച്ച. ധനമന്ത്രി കെ.എം. മാണിയും ചര്‍ച്ചയില്‍ പങ്കെടുക്കും. പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രണ്ട് തവണ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും ലോറിഉടമകള്‍ പങ്കെടുത്തിരുന്നില്ല.

വാളയാര്‍ ചെക് പോസ്റ്റിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുക, സംയോജിത ചെക് പോസ്റ്റ് സംവിധാനം കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആറ് ദിവസമായി ലോറി ഉടമകള്‍ സമരം നടത്തിവരികയാണ്. ഇത് മൂലം കേരളത്തിലേക്കുള്ള ചരക്ക് നീക്കം ഭാഗികമായി നിലച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍