UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെഎസ്ആര്‍ടിസിയിലെ കൂട്ടപ്പിരിച്ചുവിടല്‍: നടപടി മരവിപ്പിച്ചു

210 താല്‍ക്കാലിക ജീവനക്കാരെയാണ് കഴിഞ്ഞയാഴ്ച പിരിച്ചുവിട്ടത്‌

കെഎസ്ആര്‍ടിസി 210 എംപാനല്‍(താല്‍ക്കാലിക) ജീവനക്കാരെ പിരിച്ചുവിട്ട നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു. ഗതാഗതമന്ത്രി തോമസ് ചാണ്ടി ഇതുസംബന്ധിച്ച് കെഎസ്ആര്‍ടിസി എംഡിക്ക് രേഖാമൂലം നിര്‍ദ്ദേശം നല്‍കി.

മാവേലിക്കര റീജണല്‍ വര്‍ക്ഷോപ്പില്‍ നിന്നും 65ഉം എടപ്പാളില്‍ നിന്നും 55ഉം കോഴിക്കോട്ട് നിന്നും 35ഉം ആലുവയില്‍ നിന്നും 55ഉം ജീവനക്കാരെയാണ് കഴിഞ്ഞയാഴ്ച പിരിച്ചുവിട്ടത്. ബസിന്റെ ബോഡി നിര്‍മ്മാണം നടക്കാത്തതിനാലാണ് നടപടിയെന്നായിരുന്നു മാനേജ്‌മെന്റിന്റെ വിശദീകരണം. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം ഒറ്റ ഡ്യൂട്ടി സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ഷാസികളുടെ ലഭ്യത കുറഞ്ഞതിനാലും റീജണുകളിലെ ബസ് ബോഡി നിര്‍മ്മാണം നിര്‍ത്തി വച്ചതിനാലുമാണ് ജീവനക്കാരെ മാറ്റുന്നതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. പത്തു വര്‍ഷത്തിലേറെ പരിചയസമ്പത്തുള്ളവരും പിരിച്ചുവിട്ടവരില്‍ ഉള്‍പ്പെടുന്നു. ഭിന്നശേഷി വിഭാഗക്കാരും പുറത്താക്കപ്പെട്ടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍