UPDATES

എഡിറ്റര്‍

കടലിനടിയില്‍ 12 മണിക്കൂർ; 68കാരനായ മുങ്ങൽ വിദഗ്ധനെ ഒടുവിൽ കണ്ടെത്തി

Avatar

പന്ത്രണ്ടു മണിക്കൂർ കടലിൽ കാണാതായി. ആസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് തീരത്ത് നിന്നും തിരച്ചിലിനൊടുവിൽ കണ്ടെത്തി. വൈക്കോലിനിടയിൽ സൂചി തപ്പുന്നത് പോലെ എന്നായിരുന്നു തിരച്ചിൽ പ്രക്രിയയെ പൊലീസ് വിശേഷിപ്പിച്ചത്. ഒരു രാത്രി മുഴുവൻ നടത്തിയ തിരച്ചിലിനൊടുവിലാണ് കണ്ടെത്താൻ സാധിച്ചത്. 68 കാരനായ മുങ്ങൽ വിദഗ്ധൻ ഇറങ്ങിയത് എസ് എസ് യോങ്കളാ റെക്കിൽ ആണെങ്കിലും അവിടെ നിന്നും 50 കിലോമീറ്റർ അകലെ നിന്നാണ് കണ്ടെത്തിയത്.

ഒറ്റക്കായിരുന്നു അദ്ദേഹം കടലിൽ ഇറങ്ങിയത്. തിരികെ വരാത്തതിൽ സംശയം തോന്നിയ ഒരു സുഹൃത്തിന്റെ നിർദേശമനുസരിച്ചായിരുന്നു പോലീസ് ഹെലികോപ്റ്ററിലും കടൽ മാർഗവും  തിരച്ചിൽ നടത്തിയത്. ജീവന് അപകടമൊന്നുമില്ലെങ്കിലും പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൂടുതൽ വായിക്കാൻ: https://goo.gl/OSkpDB

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍