UPDATES

ഇരുട്ടി വെളുത്തപ്പോള്‍ റിയോയിലെ ഡൈവിംഗ് പൂളിന്റെ നിറം മാറി

Avatar

അഴിമുഖം പ്രതിനിധി

ഇരുട്ടി വെളുത്തപ്പോഴേക്കും റിയോ ഒളിമ്പിക്സ് വേദിയിലെ ഡൈവിംഗ് പൂള്‍ കണ്ട എല്ലാവരും ഞെട്ടി. നീല നിറമായിരുന്ന പൂളിന് ഇപ്പൊള്‍ പച്ചനിറമാണ്. വെള്ളം  കൃത്യമായി പരിശോധിച്ചവയാണെന്നും കായിക താരങ്ങള്‍ക്ക് യാതൊരു ഭീഷണിയും ഇല്ലയെന്നും അധികൃതര്‍ വ്യക്തമാക്കുമ്പോഴും നീല പച്ചയായതിന്റെ സാങ്കേതികതയെ ചോദ്യം ചെയ്തും വിവരിച്ചും അനവധിയാളുകള്‍ എത്തിക്കഴിഞ്ഞു.

മത്സരങ്ങള്‍ക്കായി തയാറാക്കിയിരിക്കുന്ന പൂള്‍ മറ്റുള്ളവയില്‍ നിന്നും ചൂടാക്കി നിലനിര്‍ത്തുന്നതിനാല്‍ കീടങ്ങള്‍ വളരാന്‍ സാധ്യത കൂടുതലാണെന്നും അതിനാല്‍ പച്ച നിറം “ആല്‍ഗെ” ആണെന്നും ഒരു വിഭാഗം പറയുന്നു.

എന്നാല്‍ ഏതു കീടത്തെയും ആല്‍ഗയെയും നശിപ്പിക്കാന്‍ തക്കവണ്ണം ക്ലോറിന്‍ ഉള്ള പൂളില്‍ പിന്നെ ഇതെങ്ങനെ സംഭവിച്ചു എന്നതാണ് മറുചോദ്യം.

പച്ച നിറത്തിന് കാരണം ആല്‍ഗെയോ കീടങ്ങളോ അല്ല മറിച്ച് ഓക്സിഡൈസ്ഡ് കോപ്പറാണ് എന്നതാണ് മറ്റൊരു വിഭാഗത്തിന്‍റെ വാദം. കോപ്പര്‍ അഥവാ ചെമ്പ് വെള്ളവുമായി ചേര്‍ന്ന് കഴിയുമ്പോള്‍ പച്ച നിറം ഉണ്ടാകുമെന്നും ഇവര്‍ വാദിക്കുന്നു. തങ്ങളുടെ വാദം ശക്തമായി വാദിക്കുമ്പോഴും കോപ്പര്‍ എവിടെ നിന്ന് വന്നു എന്നതിന് ഇവര്‍ക്ക് ഉത്തരമില്ല.

മേല്‍പ്പറഞ്ഞ രണ്ടു വാദങ്ങളെയും നിഷ്പ്രഭമാക്കുന്ന കണ്ടുപിടുത്തവുമായാണ് മൂന്നാമത്തെ വിഭാഗം എത്തിയത്. പച്ച നിറത്തിന് കാരണം മൂത്രമാണ്. എന്നാല്‍ 15 അടിയോളം താഴ്ചയുള്ള ഡൈവിംഗ് പൂളില്‍ ഇത്രയും മൂത്രം ഒഴിച്ചത് ആരാണ് എന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

കാരണം എന്തായാലും പൂളിന്റെ നിറം മാറിയത് ഗൗരവകരമായ വിഷയം തന്നെയാണ്. മറ്റ് പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് അധികാരികള്‍ വ്യക്തമാക്കുമ്പോഴും ഉയരുന്ന പ്രധാന ചോദ്യം കായിക താരങ്ങള്‍ ഇവിടെ മത്സരിക്കാന്‍ തയാറാവുമോ എന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍