UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിവാദ സര്‍ക്കാര്‍ ഭൂമി കൈമാറ്റത്തിന് സ്റ്റേ; ഭൂ ഉടമയെ കണ്ടിട്ടില്ലെന്ന് സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍

വര്‍ക്കലയിലെ വിവാദഭൂമി കൈമാറ്റ ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്തു. വി.ജോയ് എംഎല്‍എയുടെ പരാതിയിലാണ് നടപടി. പരാതി ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് കൈമാറി. കമ്മിഷണര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതുവരെയാണ് സ്റ്റേ.

വര്‍ക്കലയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത പുറമ്പോക്ക് ഭൂമി, കയ്യേറ്റക്കാരനായ സ്വകാര്യവ്യക്തിക്ക് ഭൂമി തിരിച്ചുനല്‍കിയെന്ന വിവാദത്തില്‍ പ്രതികരണവുമായി സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍. താന്‍ നടപടിയെടുത്തത് ഭൂവിനിയോഗ നിയമം അനുസരിച്ചാണെന്ന് ദിവ്യ എസ്.അയ്യര്‍ അവകാശപ്പെട്ടു. ഭൂവുടമയെ നേരിട്ടു കണ്ടിട്ടില്ലെന്നും പരാതിയുള്ളവര്‍ക്ക് ലാന്‍ഡ് റവന്യു കമ്മിഷണറെ സമീപിക്കാമെന്നും ദിവ്യ എസ് അയ്യര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, വര്‍ക്കലയിലെ വിവാദഭൂമി കൈമാറ്റ ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്തു. വി.ജോയ് എംഎല്‍എയുടെ പരാതിയിലാണ് നടപടി. പരാതി ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് കൈമാറി. കമ്മിഷണര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതുവരെയാണ് സ്റ്റേ.

വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ (ഇലകമണ്‍ പഞ്ചായത്ത്) വില്ലിക്കടവ് എന്ന സ്ഥലത്ത്, വര്‍ക്കല – പാരിപ്പള്ളി സംസ്ഥാന പാതയോട് ചേര്‍ന്ന് സ്വകാര്യവ്യക്തിയില്‍ നിന്നും തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത റവന്യു പുറമ്പോക്ക് ഭൂമിയാണ് കൈവശക്കാരന് വിട്ടുകൊടുത്തുകൊണ്ട് സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കിയത്. സ്വകാര്യവ്യക്തി അനധികൃതമായി കൈവശം വച്ച, 27 സെന്റ് പുറമ്പോക്ക് ഭൂമി 2017 ജൂലൈ 19ന് വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചെടുത്തിരുന്നു. കോണ്‍ഗ്രസിലെ കെഎസ് ശബരീനാഥന്‍ എംഎല്‍എയുടെ ഭാര്യയാണ് ദിവ്യ എസ് അയ്യര്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍