UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കമല്‍ സി ചവറയുടെതുള്‍പ്പെടെ 42 കേസുകളില്‍ യുഎപിഎ നിലനില്‍ക്കില്ല

പൊലീസ് ജാഗ്രത കാണിച്ചില്ലെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ വിമര്‍ശനം

സംസ്ഥാനത്തു പൊലീസ ചുമത്തിയ 42 കേസുകളില്‍ യുഎപിഎ കുറ്റം നിലനില്‍ക്കില്ലെന്നു ഡിജിപിയുടെ റിപ്പോര്‍ട്ട്. എഴുത്തുകാരന്‍ കമല്‍ സി ചവറയ്‌ക്കെതിരേ ചുമത്തിയ യുഎപിഎ നിലനില്‍ക്കല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. 2012 മുതലുള്ള 162 കേസുകളാണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഡിജിപി അധ്യക്ഷനായ സമിതി പരിശോധിച്ചത്. ഇവയിലാണു 42 കേസകള്‍ യുഎപിഎ നിലനില്‍ക്കുന്നതല്ലെന്നു കണ്ടെത്തിയത്. യുഎപിഎ ചുമത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത കാട്ടിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ കേസുകളില്‍ യുഎപിഎ ഒഴിവാക്കുന്നതിനായി കോടതിയെ സമീപിക്കുമെന്നും ഡിജിപി അറിയിച്ചു.

ഇടതു സര്‍ക്കാര്‍ വന്നശേഷം പല കേസുകളിലും യുഎപിഎ ചുമത്തിയതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കമല്‍ സി ചവറയ്‌ക്കെതിരേ യുഎപിഎ ചുമത്തിയപ്പോഴും ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. ഈ സമയത്തു തന്നെ യുഎപിഎ കേസുകളില്‍ പുനപരിശോധന നടത്തുമെന്നും രാജ്യദ്രോഹകുറ്റം ചുമത്താന്‍ തക്ക തെളിവുകള്‍ ഉണ്ടോയെന്നും പരിശോധിക്കുമെന്നും ഡിജിപി പറഞ്ഞിരുന്നു. യുഎപിഎ സര്‍ക്കാരന്റെ നയമല്ലെന്നു മുഖ്യമന്ത്രിയും നിയമസഭയില്‍ പറഞ്ഞിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്നും ഇതിനെതിരേ വിമര്‍ശനം ഉണ്ടായി. ഇതേ തുടര്‍ന്നാണ് പൊലീസിനു മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം കിട്ടിയത്. ജില്ല പൊലീസ് സൂപ്രണ്ടിന്റെ അനുമതിയില്ലാതെ ഒരു കേസിലും യുഎപിഎ ചുമത്തരുതെന്നു ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണു യുഎപിഎ കേസുകളില്‍ പരിശോധന നടത്താന്‍ സര്‍ക്കാര്‍ ഡിജിപിയെ നിയോഗിച്ചത്.

Avatar

അഴിമുഖം പ്രതിനിധി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍