UPDATES

ഐഎഎസ് ഓഫീസറുടെ മരണം; കർണാടകയിൽ പ്രതിഷേധം ശക്തം

അഴിമുഖം പ്രതിനിധി

ഐ.എ.എസ് ഓഫീസര്‍ ഡി.കെ രവിയുടെ ദുരൂഹ മരണത്തിൽ കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു. മരണത്തെ സംബന്ധിച്ച്  സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. കർണാടകയിലെ   ഐ.എ.എസ് ഓഫീസര്‍മാരും സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമുന്നയിച്ച് ഇവർ ഒപ്പ് ശേഖരിച്ച് ഓൺലൈൻ വഴി പ്രധാനമന്ത്രിക്ക് അയച്ച് കൊടുത്തു.

സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി എം എല്‍ എമാര്‍ ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും.  വിഷയത്തിൽ ഇന്ന് കർണാടക നിയമസഭയിൽ പ്രക്ഷുബ്ദമാനമായ രംഗങ്ങളാണ് അരങ്ങേറിയത്.  ബെംഗളുരുവില്‍ എ.ബി.വി.പിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ സംഘര്‍ഷമുണ്ടായി. പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പേർക്ക് പരിക്കേറ്റു.

വില്പന നികുതി തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടതിനേത്തുടര്‍ന്ന് ഡി.കെ രവി സംസ്ഥാനത്തെ പ്രമുഖ കെട്ടിട നിര്‍മ്മാതാക്കളുടെ ഓഫീസ് പരിശോധിക്കാന്‍ പദ്ധതിയിട്ടിരുന്നെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ എസ് ഗണേശ് ആരോപിച്ചു. ഇതുമായി രവിയുടെ ദുരൂഹമരണത്തിന് ബന്ധമുണ്ടെന്നാരോപിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധപ്രകടനങ്ങളും നടന്നിരുന്നു.

വാണിജ്യനികുതി അഡീഷ്ണൽ കമ്മീഷണറായിരുന്ന രവിയെ തൂങ്ങിമരിച്ച നിലയിൽ അദ്ദേഹത്തിന്റെ അപ്പാര്‍ട്ടുമെന്റില്‍ കണ്ടെത്തുകയായിരുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍