മറീന ബീച്ചില്‍ പ്രതിഷേധക്കാരെ പൊലീസ് നേരിട്ട രീതിയെ പ്രതിപക്ഷ നേതാവും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്‌റുമായ എംകെ സ്റ്റാലിന്‍ രൂക്ഷമായി വിമര്‍ശിച്ചു. സമരക്കാരുമായി ചര്‍ച്ച നടത്താതെ അവരെ അടിച്ചമര്‍ത്തുന്ന രീതിയാണ് സര്‍ക്കാരിന്‌റേതെന്ന് സ്റ്റാലിന്‍ കുറ്റപ്പെടുത്തി.
തമിഴ്‌നാട്ടില്‍ ജല്ലിക്കട്ട് പ്രക്ഷോഭത്തെ പൊലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതായി ആരോപിച്ച് ഡിഎംകെ നിയമസഭാ നടപടികള്‍ ബഹിഷ്‌കരിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപനം പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ അംഗങ്ങള്‍ പ്രതിഷേധിച്ച് സഭ വിട്ടിറങ്ങിയിരുന്നു. മറീന ബീച്ചില്‍ പ്രതിഷേധക്കാരെ പൊലീസ് നേരിട്ട രീതിയെ പ്രതിപക്ഷ നേതാവും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്‌റുമായ എംകെ സ്റ്റാലിന്‍ രൂക്ഷമായി വിമര്‍ശിച്ചു. സമരക്കാരുമായി ചര്‍ച്ച നടത്താതെ അവരെ അടിച്ചമര്‍ത്തുന്ന രീതിയാണ് സര്‍ക്കാരിന്‌റേതെന്ന് സ്റ്റാലിന്‍ കുറ്റപ്പെടുത്തി. ജല്ലിക്കട്ട് ബില്‍ ഇന്ന് നിയമസഭയുടെ പരിഗണനയിലിരിക്കുകയാണ്. ജല്ലിക്കട്ട് നിരോധനം സംബന്ധിച്ച ഭീഷണി തടയാന്‍ ശാശ്വത പരിഹാരമായി സമഗ്രമായ നിയമം വേണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു.