UPDATES

വായിച്ചോ‌

ഡോക്ടര്‍മാര്‍ വിദേശത്ത് പോകുന്നത് മരുന്ന് കമ്പനികളുമായുള്ള ഇടപാടുകള്‍ക്കെന്ന് മോദി; പ്രതിഷേധവുമായി ഡോക്ടര്‍മാര്‍

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇതിന് മോദിക്ക് മറുപടിയെഴുതി – പ്രധാനമന്ത്രിയുടെ ഈ അനാവശ്യ പ്രസ്താവനയില്‍ ഇന്ത്യന്‍ മെഡിക്കല്‍ സമൂഹത്തിന് നിരാശയുണ്ട് – ഡോക്ടര്‍മാര്‍ പറയുന്നു. സമ്പന്നരുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെ ഡോക്ടര്‍മാര്‍ എതിര്‍ത്തതിലുള്ള രോഷമാണ് മോദി കാണിക്കുന്നതെന്നാണ് ഡോ.സാംഘ്വി പറഞ്ഞത്.

ഡോക്ടര്‍മാര്‍ വിദേശത്ത് പോകുന്നത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായുള്ള ഇടപാടുകള്‍ക്കാണെന്നും മരുന്ന് കമ്പനികളുടെ താല്‍പര്യപ്രകാരമാണ് ജനറിക് മരുന്നുകള്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നത് അവര്‍ തടയുന്നതെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്ത്. കഴിഞ്ഞ ലണ്ടന്‍ സന്ദര്‍ശനത്തിലാണ് മോദി ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മേളനങ്ങള്‍ക്കായാണ് ഡോക്ടര്‍മാര്‍ വിദേശത്ത് പോകുന്നത്. ഡോക്ടര്‍മാരുടെ സമ്മേളനങ്ങള്‍ ചിലപ്പോള്‍ സിംഗപ്പൂരും ചിലപ്പോള്‍ ദുബായിലും നടക്കാറുണ്ട്. ഇവര്‍ അതിനൊന്നും പോകാറില്ല. കമ്പനികള്‍ക്ക് ആവശ്യമുള്ളപ്പോള്‍ മാത്രമേ പോകൂ – മോദി പറഞ്ഞിരുന്നു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇതിന് മോദിക്ക് മറുപടിയെഴുതി – പ്രധാനമന്ത്രിയുടെ ഈ അനാവശ്യ പ്രസ്താവനയില്‍ ഇന്ത്യന്‍ മെഡിക്കല്‍ സമൂഹത്തിന് നിരാശയുണ്ട് – ഡോക്ടര്‍മാര്‍ പറയുന്നു. സമ്പന്നരുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെ ഡോക്ടര്‍മാര്‍ എതിര്‍ത്തതിലുള്ള രോഷമാണ് മോദി കാണിക്കുന്നതെന്നാണ് ഡോ.സാംഘ്വി പറഞ്ഞത്. മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥാനത്ത് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ കൊണ്ടുവരാനുള്ള നീക്കത്തെയാണ് ഡോക്ടര്‍മാര്‍ എതിര്‍ക്കുന്നത്. എന്‍എംസി അംഗങ്ങളുടെ തിരഞ്ഞെടുപ്പിനെ ഡോക്ടര്‍മാര്‍ എതിര്‍ത്തിരുന്നു. 25 അംഗങ്ങളില്‍ 80 ശതമാനത്തിനേയും സര്‍ക്കാര്‍ തന്നെ തിരഞ്ഞെടുക്കുന്ന വ്യവസ്ഥ ജനാധിപത്യ വിരുദ്ധമാണെന്ന് എംസിഐ ചൂണ്ടിക്കാട്ടിയിരുന്നു. ബ്രിട്ടനിലെ 60 ശതമാനത്തിലധികം ഡോക്ടര്‍മാരും ഇന്ത്യക്കാരാണ്. ഇന്ത്യന്‍ ഡോക്ടര്‍മാര്‍ വളരെയധികം ബഹുമാനിക്കപ്പെടുന്ന ഒരു രാജ്യത്ത് ചെന്ന് ഞങ്ങളെ അപമാനിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത് – സാംഘ്വി പറഞ്ഞു.

വായനയ്ക്ക്: https://goo.gl/TbG5fp

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍